bahrainvartha-official-logo
Search
Close this search box.

സാമ്പത്തിക സംവരണത്തിനായ് അനുകൂല വോട്ട് ചെയ്തവർ ഒരേ തൂവൽ പക്ഷികൾ: യൂത്ത് ഇന്ത്യ ബഹ്‌റൈൻ

youth india

മനാമ: അയിത്തവും സ്ത്രീ വിരുദ്ധതവും ഇല്ലാതാക്കാൻ ഉയർന്നു വന്ന നവോത്ഥാന മൂല്യങ്ങളെ തിരസ്കരിക്കുന്നതും, ഫ്യൂഡൽ ജന്മിത്വത്തിന് ചെമ്പരവതാനി വിരിക്കുന്നതും, നവോത്ഥാനത്തിന്റെ പേരിൽ സംഘ് ആശയങ്ങൾക്കു പ്രചാരണം നൽകുന്നതും നവോത്ഥാന നന്മകളിൽ നിന്നും പിറകോട്ട് പോകാനും സാമുദായിക ധ്രുവീകരണത്തിനും മാത്രമേ ഉതകൂ എന്നും സാമ്പത്തിക സംവരണം നടപ്പിലാക്കാൻ ഒരേ സ്വരത്തിൽ വോട്ട് ചെയ്തവർ ഒരേ തൂവൽ പക്ഷികൾ ആണെന്നും യൂത്ത് ഇന്ത്യ പ്രസിഡന്റ് യൂനുസ് സലിം അഭിപ്രായപ്പെട്ടു.യൂത്ത് ഇന്ത്യ ബഹ്‌റൈൻ കേന്ദ്ര കമ്മിറ്റി സംഘടിപ്പിച്ച കേരളീയ നവോത്ഥാനത്തിന്റെ ചരിത്രവും വർത്തമാനവും, പഠന സഹവാസത്തിൽ ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്പൂതിരി യുവജന സംഘം ഫ്യൂഡൽ ഉപചാരങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുന്നതിനും പതിറ്റാണ്ടുകൾക്ക് മുമ്പ് റാൻ, അടിയൻ തുടങ്ങിയ അഭിസംബോധനകൾ ഉപേക്ഷിക്കാൻ ആഹ്വാനം ചെയ്ത മമ്പുറം ഫസൽ പൂക്കോയ തങ്ങൾ, ദർപ്പണ പ്രതിഷ്ഠ നടത്തിയ നാരായണഗുരു, സഹോദരൻ അയ്യപ്പൻ, ടിപ്പു സുൽത്താൻ തുടങ്ങി നിരവധി നവോത്ഥാന നായകന്മാരെയും ആധുനിക ഇസ്‌ലാമിക നവോത്ഥാന പ്രസ്ഥാനങ്ങളെ പറ്റിയും വിവിധ വിഷയങ്ങളിലായി ഇർഷാദ് കുഞ്ഞിക്കനി, ജാസിർ പി പി, എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

സജീബ് കരുവാട്ടിൽ, റിയാസ് വി കെ, ഇജാസ് എന്നിവർ പാനൽ ചർച്ചക്ക് നേതൃത്വം നൽകി ജനറൽ സെക്രട്ടറി അനീസ് വി കെ അധ്യക്ഷത വഹിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!