മനാമ: ഇൻ ആൻഡ് ഔട്ട് സൂപ്പർമാർക്കറ്റ് ശൃംഖലയുടെ ബഹ്‌റൈനിലെ അഞ്ചാമത് ശാഖ ജുഫൈർ ഒയാസിസ് മാളിന് സമീപം 2019 ജനുവരി 25 ന് വൈകിട്ട് നാല് മണിക്ക് ഷെയ്ഖ് ഹമദ് ബിൻ ഖാലിദ് ഹമദ് അബ്ദുള്ള അൽ ഖലീഫ ഉദ്‌ഘാടനം ചെയ്യും. ചടങ്ങിൽ കെ ബി എച്ച് ഗ്രൂപ്പ് ചെയർമാൻ മായൻ തെക്കയിൽ മുഖ്യ അതിഥിയായിരിക്കും, ബഹ്റൈനിലെ വിവിധ സാമൂഹിക സാംസ്കാരിക വ്യാവസായിക രംഗത്തെ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. ഗുണമേന്മയുള്ള ഉത്പന്നങ്ങൾ മിതമായ നിരക്കിൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവുമായി 2016 ജൂലൈയിൽ എക്സിബിഷൻ റോഡിൽ പ്രവർത്തനമാരംഭിച്ച ആദ്യ സൂപ്പർ മാർക്കറ്റിന് ശേഷം രണ്ടര വർഷത്തിനുള്ളിൽ സീഫ്, ജുഫൈർ, എന്നിവിടങ്ങളിലായി നാല് ബ്രാഞ്ചുകൾ വിജയകരമായ രീതിയിൽ നിലവിൽ 24 മണിക്കൂറും പ്രവർത്തിച്ചു വരുന്നു. ഏറ്റവും മികച്ചതും വേഗതയേറിയതുമായ ഡെലിവറി സംവിധാനമാണ് ഇൻ ആൻഡ് ഔട്ടിന്റെ പ്രധാന പ്രത്യേകത. ഗുണമേന്മയിൽ വിട്ടുവീഴ്ചയില്ലാതെ മികച്ച ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നതോടൊപ്പം 2019 അവസാനിക്കുമ്പോഴേക്കും 12 ഓളം ബ്രാഞ്ചുകൾ പ്രവർത്തനക്ഷമമമാക്കുക എന്നതാണ് ലക്‌ഷ്യം. സൽമാൻ സിറ്റി ബുദൈയയിലെ ആറാമത് ബ്രാഞ്ച് അടുത്തമാസം ഉദ്‌ഘാടനത്തിനായാണ് പദ്ധതിയിട്ടിരിക്കുന്നത്.
സൂപ്പർ മാർക്കറ്റുകളിൽ മാത്രമായി നിലവിൽ 100 ഓളം തൊഴിലാളികളാണ് ഇൻ ആൻഡ് ഔട്ട് ന് കീഴിലുള്ളത്. ഇവരിൽ 80% വും മലയാളികളാണ്. 2019 അവസാനിക്കുമ്പോഴേക്കും നിലവിലുള്ള ബ്രാഞ്ച് ഇരട്ടിപ്പിക്കുന്നതിലൂടെ കൂടുതൽ മലയാളികൾക്ക് തൊഴിൽ സുരക്ഷ ഉറപ്പു വരുത്താൻ സാധിക്കും. മാതൃ സ്ഥാപനമായ കെ ബി എച് നു കീഴിൽ ഇൻ ആൻഡ് ഔട്ട് സൂപ്പർ മാർക്കറ്റുകളോടൊപ്പം റെസ്റ്റോറന്റ്, ഷോവെയ്തർ, സലൂണുകളും ഷീഷെ ഷോപ്പുകളും ലോണ്ടറിക്കും പുറമെ മികച്ച ഹോസ്പിറ്റാലിറ്റി പ്രവർത്തനം കാഴ്ചവെക്കുന്ന ബഹ്‌റൈൻ ബീച്ച് ബേ റിസോർട്ടും പ്രവർത്തിച്ചുവരുന്നു. തങ്ങളുടെ ബിസിനസിലൂടെ ലഭിക്കുന്ന ലാഭത്തിന്റെ ഒരു നിശ്ചിത വിഹിതം പൂർണമായും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാത്രമായി വകയിരുത്തുകയും ചെയ്യുന്നുണ്ട്.
പത്ര സമ്മേളനത്തിൽ മാനേജിംങ് ഡയറക്ടർ മൻസൂർ അഹമ്മദ് വി കെ സി, ഡയറക്ടർ മുഹമ്മദ് ഷമീം കെ സി, ജനറൽ മാനേജർ അഭിലാഷ് പടിക്കൽകണ്ടി എന്നിവർ പങ്കെടുത്തു.