ഇന്ത്യാ-പാക് പ്രശ്ന പരിഹാരത്തിന് മുൻകൈയ്യെടുക്കാൻ തയ്യാറെന്ന് സൗദി അറേബ്യ

ഇന്ത്യ-പാക് തര്‍ക്കം ചർച്ചയിലൂടെ പരിഹരിക്കണമെന്ന നിലപാടിൽ​ സൗദി അറേബ്യ.പൽവാമ തീവ്രവാദി ആക്രമണത്തി​ന്റെ പശ്ചാത്തലത്തിലായിരുന്നു സൗദി കിരീടാവകാശി ശൈഖ്​ മുഹമ്മദ്​ ബിൻ സൽമാ​ന്റെ പാകിസ്​താൻ, ഇന്ത്യ സന്ദർശനം. ഏതെങ്കിലും ഒരു രാജ്യത്തിന്‍റെ പക്ഷം ചേരില്ലെന്നും പ്രശ്​നപരിഹാര ചർച്ചകളിൽ ആവശ്യമായ പിന്തുണ നൽകാൻ ഒരുക്കമാണെന്നും സൗദി നേതൃത്വം ഇരു രാജ്യങ്ങളെയും അറിയിച്ചു.

ഇരു രാജ്യങ്ങളിലും തീവ്രവാദത്തി​ന്റെ എല്ലാ ചേരുവകൾക്കെതിരെയും സന്ധിയില്ലാ പോരാട്ടം ആവശ്യമാണെന്ന്​ സൗദി കിരീടാവകാശി വ്യക്​തമാക്കാൻ മറന്നില്ല. രണ്ടു രാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്താനും വൻതുകയുടെ നിക്ഷേപം നടത്താനും സൗദി തീരുമാനിക്കുകയും ചെയ്​തിരുന്നു. പാകിസ്​താൻ സന്ദർശന വേളയിൽ ഇന്ത്യക്ക്​ അനുകൂലമായി ശക്​തമായി നിലപാട്​ കിരീടാവകാശി സ്വീകരിച്ചില്ലെന്ന്​ കോ​ൺഗ്രസ്​ നേതൃത്വം കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ ഇതേക്കുറിച്ച്​ എന്തെങ്കിലും പ്രതികരിക്കാൻ സൗദി അധികൃതർ തയറായില്ല. ഇന്ത്യയും പാകിസ്​താനുമായുള്ള നല്ല ബന്​ധം അരക്കിട്ടുറപ്പിക്കുന്നതിൽ ഇരു രാജ്യങ്ങളിലും നടത്തിയ കിരീടാവകാശിയുടെ സന്ദർശനം വലിയ മുതൽക്കൂട്ടായെന്നാണ്​ സൗദി അറേബ്യയുടെ വിലയിരുത്തൽ.