bahrainvartha-official-logo
Search
Close this search box.

വ്യോമ ഗതാഗത തടസം; ഗൾഫിൽ നിന്നും പാകിസ്ഥാനിലേക്കുള്ള സർവീസുകൾ റദ്ദാക്കിയതായി വിമാനക്കമ്പനികൾ

Gulf Airs Online Group Bookings Facility Takes Off

മനാമ: ഇന്ത്യ- പാകിസ്ഥാൻ അതിർത്തി മേഖലയിൽ ഉടലെടുത്ത പ്രശ്നങ്ങളെ തുടർന്ന് പാകിസ്ഥാനിൽ വ്യോമ ഗതാഗതം നിര്‍ത്തിവെച്ചതിനാല്‍ ഗള്‍ഫില്‍ നിന്ന് പാകിസ്ഥാനിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി വിമാനക്കമ്പനികള്‍ അറിയിച്ചു. പാകിസ്ഥാന്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി രാജ്യത്തെ വ്യോമഗതാഗതം നിര്‍ത്തിവെച്ചതിനെ തുടര്‍ന്നാണ് ഇന്നത്തെ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതെന്ന് ഗള്‍ഫ് എയര്‍ ഇറക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കി. എമിറേറ്റ്സ്, ഖത്തര്‍ എയര്‍വേയ്സ് തുടങ്ങിയ വിമാനകമ്പനികളും സര്‍വീസ് റദ്ദാക്കിയിരുന്നു. ലാഹോര്‍, മുല്‍ട്ടാന്‍, ഇസ്‍ലാമാബാദ് എന്നീ വിമാനത്താവളങ്ങളിലേക്കുളള സര്‍വീസ് നിര്‍ത്തിവെച്ചതായാണ് ഗള്‍ഫ് എയര്‍ അറിയിച്ചത്.

നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്താകും നാളത്തെ സർവീസുകളുടെ കാര്യങ്ങളിൽ തീരുമാനത്തിലെത്തുകയെന്നും അധികൃതർ വ്യക്തമാക്കി. ഇന്ത്യ-പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷ സാഹചര്യം ഉടലെടുത്തതിനെ തുടര്‍ന്നാണ് ഇനിയൊരറിയിപ്പ് ഉണ്ടാകും വരെ വ്യോമ ഗതാഗത മേഖല അടച്ചിടുന്നതായി പാക്കിസ്ഥാന്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി രാവിലെ ട്വീറ്റ് ചെയ്തത്. അതിര്‍ത്തിമേഖലയിലെ വിമാനത്താവളങ്ങളിലെ സര്‍വീസ് നിര്‍ത്തിവെച്ചതായി ഇന്ത്യ അറിയിച്ചിരുന്നെങ്കിലും ഉച്ചയ്ക്ക് ശേഷം നിയന്ത്രണം പിന്‍വലിക്കുകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!