bahrainvartha-official-logo
Search
Close this search box.

2019 ലെ ആഗോള സമ്പന്നരുടെ പട്ടിക പുറത്തുവിട്ട് ഫോബ്‌സ്; മലയാളികളിൽ ഒന്നാമനായി എം എ യൂസുഫലി

yusufali

2019 ലെ ആഗോള സമ്പന്നരുടെ പട്ടിക പുറത്തു വിട്ട് ഫോബ്‌സ് മാഗസിൻ. ആമസോൺ ഡയറക്ടർ ജെഫ് ബെസോസ് ലോക സമ്പന്നരിൽ ഒന്നാമനായി വീണ്ടും സ്ഥാനം നിലനിർത്തിയപ്പോൾ ഫേസ്ബുക് സ്ഥാപകൻ മാർക് സുക്കർബർഗ് മൂന്നു സ്ഥാനങ്ങൾ പിറകിലോട്ട് പിന്തള്ളപ്പെട്ടു. 131 ബില്യൺ ഡോളർ ആണ് ജെഫ് ബെസോസിൻറെ ആസ്തി. മുകേഷ് അംബാനിയാണ് ഇന്ത്യക്കാരിൽ ഒന്നാമൻ, ആഗോള പട്ടികയിൽ 13 മതായി കയറിപ്പറ്റിയ ഇദ്ദേഹമാണ് പട്ടികയിലെ ആദ്യ 20 പേരിലെ ഏക ഇന്ത്യക്കാരൻ. 50 ബില്യൺ ഡോളർ (3.5 ലക്ഷം കോടി രൂപ) ആണ് ആസ്തി. പട്ടികയിൽ ഇടം നേടിയ ഇന്ത്യക്കാരിൽ ആദ്യ 20 പേരിൽ കയറിയ ഏക മലയാളി ലുലു ഗ്രൂപ്പ് ഡിറക്ടറായ എം എ യുസുഫലിയാണ്. 4.70 ബില്യൺ ഡോളർ അഥവാ 32,900 കോടി ഇന്ത്യൻ രൂപയുടെ ആസ്തിയുമായാണ് യൂസുഫലി ആഗോള റാങ്കിങ്ങിൽ 394 മതും ഇന്ത്യൻ റാങ്കിങ്ങിൽ 19 മതും മലയാളികളിൽ ഒന്നാമനുമായി പട്ടികയിൽ നിലയുറപ്പിച്ചത്.

GLOBAL TOP FIVE:

1. ജെഫ് ബെസോസ്: $ 131 ബില്ല്യൻ
2. ബിൽ ഗേറ്റ്സ്: $ 96.5 ബില്ല്യൻ
3. വാറൻ ബഫറ്റ്: $ 82.5 ബില്ല്യൻ
4. ബെർണാർഡ് അർനോൾട്ട്: $ 76 ബില്ല്യൻ
5. കാർലോസ് സ്ലിം ഹെൽ: $ 64 ബില്ല്യൻ

TOP MALAYALEES:

1. ലുലു ഗ്രൂപ്പിന്റെ ചെയർമാൻ യൂസഫ് അലി എം.എ.
ആകെ മൂല്യം: $ 4.70 ബില്ല്യൺ (32,900 കോടി രൂപ)
ആഗോള റാങ്ക്: 394; ഇന്ത്യൻ റാങ്ക്: 19

2. രവി പിള്ള: $ 3.90 ബില്ല്യൻ  # റാങ്ക് 529,
3. സണ്ണി വർക്കി: $ 2.40 ബില്യൺ # റാങ്ക് 962,
4. ക്രിസ് ഗോപാലകൃഷ്ണൻ: $ 2.20 ബില്യൺ # റാങ്ക് 1057,
5. ഷിബുലാൽ: $ 1.40 ബില്ല്യൺ # റാങ്ക്: 1605,
6. ഡോ.ഷംഷീർ വയലിൽ: $ 1.40 ബില്ല്യൻ# റാങ്ക് 1605,
7. ടി എസ് കല്യാണരാമൻ : $ 1.20 ബില്ല്യൻ # റാങ്ക് 1818.

1 US $ = രൂ. 70 (ഏകദേശം)
യുഎസ് 1 ബില്ല്യൻ = രൂപ. 7,000 കോടി (ഏകദേശം)

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!