bahrainvartha-official-logo
Search
Close this search box.

ഐവൈസിസി ബഹ്‌റൈൻ ആറാം വാർഷിക ആഘോഷം ഏപ്രിൽ 5ന്

iycc

മനാമ: ഇന്ത്യക്ക് പുറത്തെ ആദ്യത്തെ കോൺഗ്രസ് യുവജന കൂട്ടായ്മയായ ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് ആറാം വാർഷിക ആഘോഷത്തിന്റെ നിറവിൽ. ഏപ്രില്‍ 5 വെള്ളിയാഴ്ച്ച വൈകീട്ട് 6:30 ന് സല്‍മാനിയയില്‍ സ്ഥിതിചെയ്യുന്ന കലവറ റെസ്റ്റ്റ്റോറന്റ്റ് ഹാളില്‍ (രാജീവ് ഗാന്ധി നഗര്‍) വെച്ചാണ് വാര്‍ഷികാഘോഷം നടത്തപ്പെടുന്നത്. കഴിഞ്ഞ 6 വർഷത്തിനുള്ളിൽ ബഹ്‌റൈനിലെ പ്രവാസികൾക്കിടയിൽ സാമൂഹികവും, സാംസ്കാരികവും, ആതുര സേവന രംഗത്തും വളരെ സജീവമായി ഇടപെട്ടു വരുന്ന ഐ വൈ സി സി.

കേരളത്തിലും, ബഹ്‌റൈനിലും രാഷ്ട്രീയ വ്യത്യാസമെന്യേ കഷ്ടത അനുഭവിക്കുന്ന ആളുകൾക്കൊപ്പം ഒരു കൈത്താങ്ങായി നിൽക്കുവാൻ സാധിക്കുന്നു. ഒൻപത് ഏരിയ കളായി തിരിച്ച് പ്രവർത്തിക്കുന്ന സംഘടന ഇന്ന് ബഹ്‌റൈനിലെ വിവിധ മേഖലകളിൽ സജീവ സാന്നിധ്യമാണ്. വാർഷികത്തിനോട് അനുബന്ധിച്ച് ഐ വൈ സി സി ആർട്സ് വിങ്ങിന്റെ നേത്രത്വത്തിൽ ബഹ്റിനിലെ വർദ്ധിച്ചു വരുന്ന ആത്മഹതൃക്കെതിരെ ധനേഷ് എം പിള്ള കഥയും സംവിധാനവും ചെയ്യുന്ന ട്രൂ ലൗവ് എന്ന ഹ്രസ്വ ചിത്രം അന്നേ ദിവസം റിലീസ് ചെയ്യുന്നു,കൂടാതെ വിനോദ് ആറ്റിങ്ങൽ സംവിധാനം ചെയ്യുന്ന തസ്‌വീർ എന്ന ലഘു നാടകം, വിധങ്ങളായ കലാ പരിപാടികൾ ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പോഷക സംഘടന എന്നതിലുപരി ഒരു സാമൂഹിക സാംസ്കാരിക സംഘടന എന്ന രീതിയിലാണ് സംഘടനയുടെ പ്രവർത്തനങ്ങൾ. ദുരിതം അനുഭവിക്കുന്ന പ്രവാസികൾക്കും, നാട്ടിലുള്ള നിർധനരായ അമ്മമാർക്കും, വിദ്യാർഥികൾക്കും ഒരു കൈത്താങ്ങായി നിലനിൽക്കുവാൻ സംഘടനക്ക് ഇതുവരെ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ ആറ് വർഷത്തിനിടയിൽ മുപ്പതില്‍പരം മെഡിക്കൽ ക്യാമ്പുകൾ പതിനാലോളം രക്തദാന ക്യാമ്പുകൾ, രാഷ്ട്രീയ ചർച്ച ക്ലാസ്സുകൾ, ആരോഗ്യ സാമൂഹിക ബോധവത്കരണ ക്ലാസ്സുകൾ. സ്വദേശി സമൂഹവുമായി കൈകോർത്ത് കൊണ്ട് ബഹ്‌റൈനിലെ ദേശീയ ആഘോഷങ്ങളിൽ സജീവ സാന്നിധ്യമാകുവാനും സാധിച്ചു. കലാ കായിക രംഗത്ത് സജീവമായി പ്രവർത്തിക്കുവാൻ സാധിച്ചിട്ടുണ്ട് .ഇതെല്ലാം അഭിമാനമായി കാണുന്നതായി ഭാരവാഹികൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!