bahrainvartha-official-logo
Search
Close this search box.

കേരള കോൺഗ്രസ് (എം) ചെയർമാനും മുൻ ധനമന്ത്രിയുമായ കെ.എം മാണി അന്തരിച്ചു

km mani

കേരള കോൺഗ്രസ് (എം) ചെയർമാനും മുൻ ധനമന്ത്രിയുമായ കെ.എം.മാണി (86) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. മുൻപ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ശേഷം ഡിസ്ചാർജ് ചെയ്തിരുന്നെങ്കിലും ഗുരുതര ശ്വാസതടസ്സത്തെ തുടർന്നു കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വൈകീട്ട് 4.57നായിരുന്നു അന്ത്യം. വൃക്കകൾ തകരാറിൽ ആയതിനാൽ ഡയാലിസിസ് തുടരുകയായിരുന്നു. ആശുപത്രിയിലെത്തുമ്പോൾ ശ്വാസകോശ അണുബാധയും ഉണ്ടായിരുന്നു. ഇന്ന് രാവിലെ ആരോഗ്യ നില അല്പം മെച്ചപ്പെട്ടിരുന്നെങ്കിലും ഉച്ചയ്ക്ക് മൂന്ന് മണിയോടെ നില ഗുരുതരമായി. ഹൃദയമിടിപ്പും രക്തസമ്മർദ്ദവും കുറയുകയുമായിരുന്നു.

നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയെന്ന അപൂർവ ബഹുമതിക്ക് ഉടമയാണ് അദ്ദേഹം. യുഡിഎഫ് സര്‍ക്കാരില്‍ ധനകാര്യമന്ത്രിയായിരുന്ന കെ എം മാണി ഏറ്റവുമധികം തവണ ബജറ്റ് അവതരിപ്പിച്ച വ്യക്തി കൂടിയാണ്. ഭാര്യ: കുട്ടിയമ്മ. മക്കൾ: ജോസ് കെ.മാണി, എൽസമ്മ, ആനി, സ്മിത, ടെസ്സി, സാലി.

ഏറ്റവും കൂടുതൽ കാലം എംഎൽഎയായതിന്റെ റെക്കാർഡ് 2014 മാർച്ച് 12നു തന്നെ മാണി സ്വന്തമാക്കിയിരുന്നു. തിരു – കൊച്ചി നിയമസഭ മുതൽ അംഗമായ കെ.ആർ.ഗൗരിയമ്മയുടെ റെക്കാർഡാണു മാണി തകർത്തത്. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മന്ത്രിസ്‌ഥാനം വഹിച്ചതും (23 വർഷം), ഏറ്റവും കൂടുതൽ മന്ത്രിസഭകളിൽ (12) അംഗമായതും മാണി തന്നെ. ഏറ്റവും കൂടുതൽ തവണ മന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തതിന്റെയും (13 തവണ) ഏറ്റവും കൂടുതൽ നിയമസഭകളിൽ മന്ത്രിയായിട്ടുള്ളതിന്റെയും (ഏഴ്) റെക്കോർഡും മാണിയുടെ പേരിലാണ്.

കേരളത്തിൽ കൂടുതൽ ബജറ്റ് (12) അവതരിപ്പിച്ച ധനമന്ത്രി, കേരളത്തിൽ ഏറ്റവും കൂടുതൽ കാലം ധനവകുപ്പും (11 വർഷം) നിയമവകുപ്പും (20 വർഷം) കൈകാര്യം ചെയ്‌ത മന്ത്രി, ഒരേ മണ്ഡലത്തിൽനിന്ന് ഏറ്റവും കൂടുതൽ തവണ ജയിച്ച എംഎൽഎ തുടങ്ങിയ റെക്കോർഡുകളും മാണിക്കു സ്വന്തം. മാണിയുടെ സ്വന്തം പാലാ മണ്ഡലത്തിന്റെ പേരിലും ഒരു റെക്കോർഡുണ്ട്: 1964ൽ രൂപീകൃതമായശേഷം പാലാ മണ്ഡലത്തിൽനിന്നു മറ്റാരും നിയമസഭയിലെത്തിയിട്ടില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!