വോട്ട് ചെയ്യാൻ എം.എ.യൂസഫലി പറന്നിറങ്ങി

നാട്ടിക (തൃശൂർ): വോട്ടവാകശം നിർവഹിക്കുവാൻ തിരക്കുകൾ മാറ്റിവെച്ച്
എം.എ.യൂസഫലി നാട്ടിലെത്തി. മലേഷ്യയിലെ കോലലംപൂരിൽ ആയിരുന്ന യൂസഫലി തിരഞ്ഞെടുപ്പ് തലേന്ന് രാത്രിയാണ് കൊച്ചിയിൽ എത്തിയത്. തിരഞ്ഞെടുപ്പ് ദിവസം രാവിലെ 11 മണിയോടെ സ്വന്തം ഹെലികോപ്റ്ററിൽ നാട്ടികയിലെ വീട്ടിലിറങ്ങിയ എം.എ. യൂസഫലി ഭാര്യ ഷാബിറ യൂസഫലിയോടൊപ്പം താൻ പഠിച്ച നാട്ടിക എയ്ഡഡ് മാപ്പിള എൽപി സ്കൂളിലെ 115-ാം ബൂത്തിലെത്തി വോട്ടു ചെയ്തു. ഇത് രണ്ടാം തവണയാണ് വോട്ടാവകാശം നിർവഹിക്കുവാൻ എത്തുന്നതെന്ന് എം.എ. യൂസഫലി പറഞ്ഞു. ഉച്ചയോടെ അബുദാബിക്ക് മടങ്ങുകയും ചെയ്തു.