ബഹ്‌റൈൻ വാർത്ത – ലുലു – ജോയ് ആലുക്കാസ് വാലെന്റൈൻസ് ഡേ ടിക്-ടോക് മത്സര വിജയികൾക്ക് സമ്മാന വിതരണം നടത്തി

മനാമ: പ്രണയ ദിനത്തോടനുബന്ധിച്ചു ബഹ്‌റൈൻ വാർത്ത പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശ്രുംഖലയായ ലുലു ഗ്രൂപ്പും സ്വർണ – വജ്രാഭരണ രംഗത്ത് പുതുപുത്തൻ ശ്രേണീ മോഡലുകളിലൂടെ വ്യത്യസ്തത കൊണ്ട് മനം കവരുന്ന ജോയ് ആലുക്കാസുമായി കൂടി ചേർന്ന് സംഘടിപ്പിച്ച വാലെന്റൈൻസ് ഡേ ടിക് ടോക് വീഡിയോ മത്സര വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.

ബഹ്റൈൻ വാർത്ത വലന്റൈൻസ് ഡേയോട് അനുബന്ധിച്ച് നടത്തിയ ലുലു -ജോയ് ആലുക്കാസ് ടിക് ടോക് മത്സര വിജയികൾക്കുള്ള സമ്മാനദാനം..!

Posted by ബഹ്റൈൻ വാർത്ത -Bahrain Vartha on Thursday, April 4, 2019

ലുലു ഫുഡ് കാര്ണിവലിനോട് ചേർന്ന് സംഘടിപ്പിച്ച പ്രൗഢ ഗംഭീരമായ നിറഞ്ഞ സദസിൽ വിശിഷ്ടാതിഥികളായി എത്തിയ ജോയ് ആലുക്കാസ് ബഹ്‌റൈൻ റീജിയണൽ മാനേജർ സന്ദീപ് മേനോൻ, ലുലു ബ്രാഞ്ച് മാനേജർ മഹേഷ്, ജി എം എസ് അജിത് എന്നിവർ വിജയികളായ ആവണി & അർജുൻ, രേഷ്മ രാജേഷ്, രാജീവ്&അശ്വതി എന്നിവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

കോണ്ടസ്റ്റിൽ തിരഞ്ഞെടുക്കപ്പെട്ട മൂന്നു പേർ ഇവരാണ്….!!!

ബഹ്റൈൻ വാർത്ത വലന്റൈൻസ് ഡേ ടിക് ടോക് വീഡിയോ കോണ്ടസ്റ്റിൽ തിരഞ്ഞെടുക്കപ്പെട്ട മൂന്നു പേർ ഇവരാണ്….!!!ആവണി അർജുൻ രേഷ്മ രാജേഷ് രാജീവ് & അശ്വതി GIFT sponsored by LULU HYPERMARKETS and JOY ALUKKASപങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ..!!!

Posted by ബഹ്റൈൻ വാർത്ത -Bahrain Vartha on Saturday, March 9, 2019

മത്സരത്തിൽ പങ്കെടുത്ത 70 ഓളം പേരിൽ ഒട്ടുമിക്ക പേരും മികച്ച പ്രകടനം തന്നെ കാഴ്ച വച്ചതിനാൽ വിജയികളെ കണ്ടെത്തുക പ്രയാസകരമായിരുന്നു. പെർഫോമന്സിന്റെയും സ്വീകാര്യതയുടെയും നിഗമനത്തിലായിരുന്നു മൂന്നു പേരെ തെരഞ്ഞെടുത്തത്. വിജയികളായ ആവണി & അർജുൻ, രേഷ്മ രാജേഷ്, രാജീവ്&അശ്വതി എന്നിവർ സമ്മാനങ്ങൾ ഏറ്റുവാങ്ങി. പ്രമുഖ ടി വി താരം ഡോ ലക്ഷ്മി നായരുടെ സാന്നിധ്യവും ചടങ്ങിൽ ശ്രദ്ധേയമായിരുന്നു.

  1. ആവണി & അർജുൻ 
  2.  രേഷ്മ രാജേഷ്
  3. രാജീവ്&അശ്വതി