bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈൻ കേരളീയ സമാജം (ബി.കെ.എസ്) മെയ് ദിനാഘോഷം ശ്രദ്ധേയമായി

bks11

മനാമ: ബഹ്‌റൈൻ കേരളീയ സമാജം (ബി.കെ.എസ്) മെയ്‌ദിനം ബഹ്‌റൈൻ തൊഴിൽ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അൽ ഹുമൈദാൻറെ രക്ഷാകർതൃത്വത്തിൽ കലാകായിക പരിപാടികളോടെ വിപുലമായി ആഘോഷിച്ചു. ട്രാഫിക് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ നടത്തിയ  ബോധവൽക്കരണ ക്ലാസും, മെഡിക്കൽ ചെക്കപ് സ്റ്റാളും പരിപാടിയുടെ ഭാഗമായി ഉണ്ടായിരുന്നു.

വിവിധ മേഖലകളിൽ തൊഴിൽ ചെയ്യുന്നവർക്കായി കാലത്ത് മുതൽ  ഉച്ചവരെ മലയാളത്തിലും മറ്റ് ഇന്ത്യൻ ഭാഷകളിലും നടന്ന ഗാന മത്സരങ്ങൾ, മലയാള നാടൻ പാട്ട് , കബഡി, ചിത്ര രചന , ഉച്ചകഴിഞ്ഞു നടന്ന വടംവലി, പഞ്ചഗുസ്തി എന്നിവയിൽ വൻ പങ്കാളിത്വത്തോടെ മത്സരാർത്ഥികൾ പങ്കെടുത്തു. വിജയികൾക്ക്‌, മുഖ്യാതിഥി  ബഹ്‌റൈൻ തൊഴിൽ വകുപ്പ്  അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി അഹ്‌മദ്‌ അൽ ഹൈക്കി ട്രോഫികൾ നൽകി. സമാജം സീനിയർ അംഗവും പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവുമായ സോമൻ ബേബി വിശിഷ്ടടാതിഥി ആയിരുന്നു. ബി.കെ.എസ്. മെയ്‌ദിനാഘോഷത്തിന്  നൽകിയ പിന്തുണയ്ക്ക് ഡോ: മുഹമ്മദ് റഫീഖിനെ ചടങ്ങിൽ അനുമോദിച്ചു.

ബഹറൈനില്‍ പൊതു ഇടങ്ങളില്‍ തൊഴിലെടുക്കുന്നവര്‍ പങ്കെടുത്ത ലൈവ് ഓര്‍ക്കസ്ട്ര ചടങ്ങിനു കൊഴുപ്പേകി. തൊഴില്‍ മേഖലയില്‍ സാമൂഹിക പ്രവര്‍ത്തനം നടത്തുന്നവര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള സമാജം പൊതുപ്രവര്‍ത്തക പുരസ്ക്കാരവും ചടങ്ങില്‍ സമര്‍പ്പിച്ചു.

സാധാരണക്കാരുടെ ഇടയിലെ സാമൂഹിക പ്രവർത്തനത്തിനുള്ള അംഗീകാരമായി ഷിബു ചെറുതുരുത്തി, എൻ. കെ. അശോകൻ, ഫൈസൽ ഈയഞ്ചേരി, സിബിൻ സലിം എന്നിവരെ ആദരിച്ചു.  ബി.കെ. എസ് പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള യുടെ അധ്യക്ഷതയിൽ നടന്ന  പൊതു സമ്മേളനത്തിന് ജനറൽ സെക്രട്ടറി എം.പി. രഘു സ്വാഗതവും,  മെയ്‌ദിനാഘോഷ കമ്മിറ്റി ജനറൽ കൺവീനർ കെ.ടി. സലിം നന്ദിയും രേഖപ്പെടുത്തി. വൈക്കീട്ട് ലൈവ് ഓർക്കസ്ട്രയോടെ മെയ്‌ദിന ആഘോഷ പരിപാടികൾ സമാപിച്ചു. വിനോദ് ജോൺ, രജി കുരുവിള എന്നിവർ കൺവീനർമാരായ 51 അംഗ കമ്മിറ്റി പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!