bahrainvartha-official-logo
Search
Close this search box.

ജനകീയ ഉത്സവമായി ഷിഫ അൽ ജസീറ 15-ാം വാര്‍ഷികാഘോഷം

IMG-20190504-WA0049

മനാമ: ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ 15-ാം വാര്‍ഷികഘോഷം ജനകീയ ഉത്സവമായി. ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും അവതരിപ്പിച്ച സംഗീത, നൃത്ത, കലാപരിപാടികള്‍, ബോളിവുഡ് നൈറ്റ്സ് എന്നിവ അരങ്ങേറി. ബഹ്റൈനിലെ സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തകര്‍, സംഘടന ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങില്‍ ഷിഫ സിഇഒ ഹബീബ് റഹ്മാന്‍ സ്വാഗതം പറഞ്ഞു. ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ മുംതസര്‍ അബ്ദുല്‍ മജീദ് അധ്യക്ഷനായി.

മനാമ എംപി ഡോ. സുസ്വന്‍ കമാല്‍, മുന്‍ എംപി ഹസന്‍ ബുക്കമാസ് എന്നിവര്‍ മുഖ്യാതിഥികളും ഷിഫ റിയാദ് ജനറല്‍ മാനേജര്‍ ഹംസ പൂക്കയില്‍, പ്രശസ്ത ബഹ്റൈന്‍ ചലച്ചിത്ര താരം ഖലീല്‍ മുബാറക് അബ്ദുള്ള, പ്രശസ്ത പെയിന്റര്‍ കബിത മുകോപധ്യായ, നബീല്‍ സിദ്ദീഖ്, നസീഹ മുംതസര്‍, സിയാദ്, നദ സിയാദ്, കെടി കദീജ എന്നിവര്‍ വിശിഷ്ടാതിഥികളുമായി. സുസ്വന്‍ കമാല്‍, ഹസന്‍ ബുക്കമാസ്, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സോമന്‍ ബേബി, ഡോ. ഷംനാദ് മജീദ് എന്നിവര്‍ സംസാരിച്ചു. ഷിഫ ഡയരക്ടര്‍ ഷബീറലി പികെ സംബന്ധിച്ചു.


ഷിഫ വൈസ് ചെയര്‍മാന്‍ സിയാദ്, ഭാര്യ നദ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഇവര്‍ക്കുള്ള മെമന്റോ എംപി സുസ്വന്‍ കമാല്‍ നല്‍കി. ഷിഫ ബഹ്റൈനില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കിയ ഡോക്ടര്‍മാരെയും ജീവനക്കാരെയും ചടങ്ങില്‍ ആദരിച്ചു.

ഡോ. കുഞ്ഞിമൂസ, ഡോ. കുമാര സ്വാമി, ഡോ. അസ്ലം മേമന്‍, ഡോ. അബ്ദുല്‍ ജലീല്‍, ഡോ. ഹരികൃഷ്ണന്‍ പിവികെ, ഡോ. ഫാത്തിമ സുഹ്റ, ഡോ. എംഎന്‍ സുബ്രമണ്യന്‍, ഡോ. അന്‍വര്‍ കൈശാവി, ജീവനക്കാരായ പികെ ഷബീര്‍ അലി, മൂസ അഹമ്മദ്, ഷീല അനില്‍, കെഎം ഫൈസല്‍, ഷാജി മന്‍സൂര്‍, അച്ചാമ, ജോസില്‍, ലത്തീഫ് ബഡില, മജീദ്, അലീമുദ്ദീന്‍, എന്‍കെ ഫൈസല്‍, അശോകന്‍, സ്മിത രാജു, തഗ്രിദ് മദന്‍, സിസ്റ്റര്‍ അന്‍ജു എന്നിവരാണ് ഷിഫയില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കിയത്. ഇവര്‍ക്കുള്ള സ്വര്‍ണ പതക്കം മുഖ്യാതിഥികള്‍ സമ്മാനിച്ചു.

മെഡിക്കല്‍ ഡയരക്ടര്‍ ഡോ. സല്‍മാന്‍ ഗരീബ് നന്ദി പറഞ്ഞു. മുഖ്യാതിഥികളും വിശിഷ്ടാതിഥികളും ചേര്‍ന്ന് കേക്ക് മുറിച്ച പരിപാടി ഉദ്ഘാടനം ചെയ്തു.

ജീവനക്കാരുടെ കുട്ടികളുടെ വിവിധ നൃത്തങ്ങള്‍, പാട്ടുകള്‍, ജീവക്കാരുടെ വിവിധ നൃത്തങ്ങള്‍, കോമഡി സ്‌കിറ്റുകള്‍, ശാസ്ത്രീയ നൃത്തങ്ങള്‍, ഫ്യൂഷന്‍ ഡാന്‍സ് എന്നിവ വേദിയില്‍ അരങ്ങേറി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!