bahrainvartha-official-logo
Search
Close this search box.

ഓണം ഘോഷയാത്ര അവിസ്മരണീയം; ജന ബാഹുല്യത്താൽ തിങ്ങി നിറഞ്ഞ് ബഹ്റൈൻ കേരളീയ സമാജം

ghoshayathra2

മനാമ: ശ്രാവണം 2019 എന്ന പേരിൽ ഈ വർഷം ബഹ്‌റൈൻ കേരളീയ സമാജം നടത്തുന്ന ഓണാഘോഷത്തിന്റെ ഭാഗമായി വെള്ളിയാഴ്‌ച നടന്ന ഘോഷയാത്ര ബഹ്‌റൈൻ മലയാളികൾക്ക് ഇതുവരെ ദർശിക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഒരു കാലാനുഭൂതിയായി. സമാജത്തിൽ നിന്നുള്ള വിവിധ സബ്കമ്മറ്റികളും പുറമെ നിന്നുള്ള ഏതാനും ടീമുകളും ആണ് ഘോഷയാത്രാ മത്സരയിനത്തിൽ പങ്കെടുത്തത്. ഓണാഘോഷത്തിന്റെ വരവരറിയിച്ചുകൊണ്ടു അരങ്ങേറിയ ഘോഷയാതയിൽ നാടൻ കലാരൂപങ്ങൾ, നിശ്ചല ദൃശ്യങ്ങൾ, ആയോധന കലകൾ, വാദ്യമേളങ്ങൾ, ഫ്ളോട്ടുകൾ, സമകാലീന കേരളത്തിന്റെ ആവിഷ്കരണങ്ങൾ തുടങ്ങിയവ അരങ്ങേറി.

പഞ്ചവാദ്യ സംഘവും മാവേലിയും താലപൊലികളേന്തി കേരളീയ വേഷത്തിലെത്തിയ സമാജം കുടുംബാംഗങ്ങള്‍, സമാജം ഭാരവാഹികള്‍ സമാജത്തിന്റെ ബാനറുമായി വനിതാവേദി അംഗങ്ങള്‍, ഓണാഘോഷ കമ്മറ്റി ഭാരവാഹികൾ, വിവിധ സബ്കമ്മറ്റി ഭാരവാഹികൾ എന്നിവർ ഘോഷയാത്രയിൽ അണിനിരന്നു.

ഘോഷയാത്ര മത്സരയിനങ്ങളിൽ പങ്കെടുത്ത ടീമുകളുടെ മികവുറ്റതും അതിശയിപ്പിക്കുന്നതായുമായ ഗംഭീര പ്രകടനങ്ങളായിരുന്നു. സമാജം പാഠശാലാ വിഭാഗം. മലയാള ഭാഷക്കും മലയാണ്മക്കും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള സാംസ്കാരിക തനിമയായിരുന്നു പ്രധാന വിഷയം. മലയാളം അക്ഷരമാലകൾ ഭംഗിയായി മരച്ചില്ലകളായായി അവതരിപ്പിച്ചത് അതിമനോഹരമായിരുന്നു. ഓട്ടൻ തുള്ളലും വഞ്ചികളിയും കഥകളിയും തെയ്യവും മോഹിനിയാട്ടവും മതേതര തിരുുവാതിരയും പടയണിയും കുമ്മാട്ടികളിയും ഓണപ്പൊട്ടനും മഹാബലിയും എല്ലാം ചേർന്ന് വളരെ വർണ്ണാഭമായായിരുന്നു പിന്നീട് വന്ന ബാഡ്മിന്റൺ ടീം കടന്നു വന്നത്. കേരളത്തിന്റെ ഉയിർത്തെഴുന്നേൽപ്പായിരുന്നു അവരുടെ ഫ്ലോട്ടിന്റെ പ്രധാന വിഷയം.

നഷ്ടപെട്ട ആനയെ തേടിയുള്ള പാപ്പാന്റെ തേങ്ങലോടെയായിരുന്നു ചിത്രകലാ ടീമിന്റെ കടന്നു വരവ്. പിന്നീട് ആനയെ കണ്ടെത്തുന്നതും കേരളത്തിന്റെ വളർച്ചയെ പറ്റിയും അറിയിച്ചായിരുന്നു അവർ കടന്നു പോയത്. പിന്നീട് വന്ന വനിതാവേദി വൈവിദ്യങ്ങളായ കഥാപാത്രങ്ങളും വേഷങ്ങളും കൊണ്ട് കാണികളെ അക്ഷരാർത്ഥത്തിൽ ത്രസിപ്പിക്കുകയായിരുന്നു. മഹാബലിയും വാമനനും അടക്കം ഒട്ടുമുക്കാൽ വേഷങ്ങളും ആവിഷ്കരിച്ചിരുന്നു. ഓട്ടോറിക്ഷ ഓടിക്കുന്ന പെൺകുട്ടിയും കാണികളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി. കുട്ടിയേയും ഒക്കത്തുവെച്ച് സൈക്കിൾ വണ്ടിയിൽ കപ്പലണ്ടി വിൽക്കുന്ന സ്ത്രീയുടെ വേഷം അതിമനോഹരവും യാഥാർഥ്യവുമായി വളരെ അടുത്ത് നിൽക്കുന്നതും ആയിരുന്നു. ഫ്ലോട്ടിലൂടെ അവതരിപ്പിച്ച അടുക്കള മുതൽ ചന്ദ്രയാൻ വരെ എന്ന ആശയം ഐ എസ് ആർ ഓ യിലേക്ക് കൂട്ടികൊണ്ടുപോയ പ്രതീതിയായിരുന്നു. പൂവാലൻ, വീട്ടമ്മ, ടീച്ചർ, വക്കീൽ , നഴ്‌സ്, സയിന്റിസ്റ് തുടങ്ങി സമൂഹത്തിലെ ഒട്ടുമുക്കാൽ കഥാപാത്രങ്ങളും അവതരിപ്പിച്ചാണ് ഇവരുടെ ഘോഷയാത്ര കടന്നു പോയത്. അയ്യപ്പനും വാവരും വേറിട്ട അനുഭവമായി.

വായനയിലൂടെ പ്രബുദ്ധരാകുക എന്ന ശീർഷകവുമായാണ് വായനാശാല ടീം കടന്നു വന്നത്. മഹാബലിയും വാമനനും ശകുന്തളയും എല്ലാം ആനി നിരന്നിരുന്നു. മഹാരഥന്മാരായ 20 സാഹിത്യകാരന്മാർക്ക് പ്രണാമം അർപ്പിച്ചുകൊണ്ട് സൂര്യകാന്തിയിൽ അവരെ അവതരിപ്പിച്ചുകൊണ്ടുള്ള ശ്രമം മനോഹരമായിരുന്നു.

കരയാട്ടവും തെയ്യവും മയിലാട്ടവും ആയിട്ടായിരുന്നു ചിൽഡ്രൻസ് വിഭാഗത്തിന്റെ കടന്നു വരവ്. പയ്യന്നൂർ സഹൃദയ നാടൻ പാട്ടു കൂട്ടം ഒരുക്കിയ നാടൻ കലാരൂപങ്ങളായിരുന്നു ചിൽഡ്രൻസ് വിഭാഗം അവതരിപ്പിച്ചത്. ഒപ്പനയും തോരുവാതിരയും മാർഗ്ഗം കളിയും മതേര കേരളത്തെ വരച്ചുകാണിക്കുന്നതായി. പഴയ കാലവും പുതിയ കാലവും തമ്മിലുള്ള വ്യത്യാസങ്ങളും പ്രകൃതിയെ നശിപ്പിച്ചുകൊണ്ടുള്ള പുരോഗതിയും ഒക്കെയായിരുന്നു ഫ്ലോറിന്റെ പ്രധാന ആകർഷണം. വേദിയിലെത്തിയ അപ്പൂപ്പനും അമ്മൂമ്മയും കാണികളെ കയ്യിലെടുത്തു.

കാവടിയും മഹാബലിയും വാമനനും മറ്റു നാടൻ കലാരൂപങ്ങളും ഒട്ടുമുക്കാൽ ടീമുകളുംഅവതരിപ്പിച്ചിരുന്നു.സമാജത്തിലെ ടീമുകൾക്ക് പുറമെ കോഴിക്കോട് ജില്ലാ പ്രവാസി ഫോറം, ഐ വൈ സി സി , ഓ ഐ സി സി , അയ്യപ്പസേവാ സംഗം എന്നീ നാലു ടീമുകളായിരുന്നു ഘോഷയാത്രയിൽ പങ്കെടുത്തത്. എല്ലാവരും മനോഹരമായ ദൃശ്യവിരുന്നു തന്നെയാണ് സമ്മാനിച്ചത്. വ്യത്യസ്തവങ്ങളായ ഫ്ളോട്ടുകളും നാടൻ കലാരൂപങ്ങളും മാവേലിയും വാമനനും മതസൗഹാർദ്ദ സന്ദേശങ്ങളും കേരളത്തിന്റെ ഉയിർത്തെഴുന്നേൽപ്പും പ്രളയവും എല്ലാം കാണികൾക്കു അനുഭവിപ്പിക്കുകയായിരുന്നു ഫ്ളോട്ടുകളിലൂടെ. പുലിക്കളിയും ഓണപ്പൊട്ടനും എല്ലാം എലാ ചാരുതയും നിലനിർത്തിയായിരുന്നു അവതരിപ്പിച്ചത്.

വന്‍ ജനാവലി ആണ് സമാജം ഓണം ഘോഷയാത്ര ഘോഷയാത്ര വീക്ഷിക്കുവാൻ എത്തിയത്. ഓണം ഘോഷയാത്രക്ക്‌ സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ളയും ജനറല്‍ സെക്രട്ടറി എംപി രഘു മറ്റു ഭരണസമിതി അംഗങ്ങളും ഓണാഘോഷ കമ്മറ്റി ഭാരവാഹികളായ ശ്രീ പവനൻ തോപ്പിൽ, ശരത് നായർ, ഘോഷയാത്ര കമ്മറ്റി കൺവീനർ റഫീക്ക് അബ്ദുള്ള, കോർഡിനേറ്റർ മനോഹരൻ പാവറട്ടി, ഭാരവാഹികളായ മണികണ്ഠൻ, വർഗ്ഗീസ് ജോർജ്ജ് എന്നിവർ നേതൃത്വം നൽകി .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!