bahrainvartha-official-logo
Search
Close this search box.

ബി.കെ.എസ് ഓണാഘോഷം ‘ശ്രാവണം 2019’ ന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന്(വ്യാഴം); താരങ്ങൾ ബഹ്റൈനിലെത്തി

SquarePic_20190919_11291973

മനാമ: “ശ്രാവണം 2019 ” എന്ന പേരിൽ ആഗസ്ത് 31 നു തുടങ്ങിയ ഈ വർഷത്തെ ബി കെ എസ് ഓണാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് (സെപ്റ്റംബർ19, വ്യാഴം ) 7:30 ന് കേരള നിയമ സഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവഹിക്കുന്നതാണ്. മുൻ വിദ്യാഭ്യാസ മന്ത്രി എം എ. ബേബി അതിഥിയായി പങ്കെടുക്കുന്നുണ്ട്.

ഒക്ടോബർ നാലിന് ഓണസദ്യയോടെ അവസാനിക്കുന്ന ഓണാഘോഷ പരിപാടികളിൽ വൈവിധ്യങ്ങളായ നിരവധി പരിപാടികളാണ് വിഭാവനം ചെയ്തിരിക്കുന്നത് . ഇതുവരെ കഴിഞ്ഞ എല്ലാ പരിപാടികൾക്കും വലിയ തോതിലുള്ള പിന്തുണയാണ് ബഹ്‌റൈൻ പൊതുസമൂഹത്തിൽ നിന്നും ലഭിച്ചത്. തുടർന്നുള്ള ദിവസങ്ങളിലും എലാവരുടെയും സഹകരണയും പിന്തുണയും പ്രതീക്ഷിക്കുന്നതായി സമാജം പ്രസിഡന്റ് ശ്രീ. പി വി രാധാകൃഷ്ണ പിള്ളയും സിക്രട്ടറി ശ്രീ. എം പി രഘുവും പറഞ്ഞു.

ഇന്ത്യയിലെ പ്രശസ്ത ഗായകനായ ഹരിഹരൻ, മധു ബാലകൃഷ്‌ണൻ, നരേഷ് അയ്യർ, രാകേഷ് ബ്ബ്രഹ്മാനന്ദൻ എന്നിവരോടൊപ്പം പുതിയ തലമുറയിലെ ഏറ്റവും ശ്രദ്ധേയയായ ഗായിക സിത്താരയും ചേർന്നൊരുക്കുന്ന സംഗീതവിരുന്നാണ് ഇന്നത്തെ വലിയ ആകർഷണം. ശംഖുപുഷ്പം കണ്ണെഴുതുമ്പോള്‍, സന്യാസിനിനിന്‍ പുണ്യാശ്രമത്തില്‍, സംഗമം ത്രിവേണീ സംഗമം, ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം തുടങ്ങിയ മരണമില്ലാത്ത ഗാനങ്ങൾ മലയാളത്തിന് സംഭാവന നൽകിയ മണ്മറഞ്ഞ അതുല്യ പ്രതിഭ ദേവരാജന്‍ മാഷുടെ ഗാനങ്ങൾക്ക് പ്രാമുഗ്യംകൊടുത്തുകൊണ്ടുള്ളതായിരിക്കും ഇന്നത്തെ സംഗീതപരിപാടി. മാഷുടെ പേരിലുള്ള “സ്വരലയ ദേവരാജൻ പുരസ്കാരം ” ഇന്ന് ഗായകൻ ഹരിഹരന് നൽകപ്പെടും. കുറച്ച് ഗാനങ്ങളെ പാടിയിട്ടുള്ളുവെങ്കിലും മലയാള ഗാനശാഖക്ക് വിലമതിക്കാനാകാത്ത സംഭാവനകൾ നൽകി പിരിഞ്ഞുപോയ കെ പി ബ്രഹ്‌മാനന്ദൻ എന്ന അനശ്വര ഗായകന്റെ പേരിൽ ബി കെ എസ് ഏർപ്പെടുത്തിയിട്ടുള്ള “ബി കെ എസ് ബ്രഹ്മാനന്ദൻ” വാർഡ് മലയാളികളുടെ ഇഷ്ടഗായകൻ മധുബാലകൃഷ്ണനും നല്കപ്പെടുന്നതാണ്.

സമാജത്തിനകത്ത് പരിമിതമായ പാർക്കിങ് സൗകര്യങ്ങൾക്ക് പുറമെ ന്യൂ ഹൊറൈസൺ സ്‌കൂളിനടുത്തുള്ള ഗ്രൗണ്ടിലും വാഹനങ്ങൾ പാർക്ക് ചെയ്യുവാനുള്ള സൗകര്യങ്ങൾ ഏർപ്പാട് ചെയ്തിട്ടുണ്ട്. പരിപാടികൾ കാണുവാൻ വരുന്നവർ ദയവായി പരിസരങ്ങളിലുള്ള സ്ഥാപനങ്ങൾക്കോ വീടുകൾക്കോ ആരാധനാലയങ്ങൾക്കോ പൊതുജനങ്ങൾക്കോ ബുദ്ദിമുട്ടുണ്ടാക്കാത്ത രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യണമെന്നും സഹകരിക്കണമെന്നും സമാജം ഭാരവാഹികൾ അഭ്യർത്ഥിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!