bahrainvartha-official-logo
Search
Close this search box.

കോവിഡ് ക്യാമ്പുകളിൽ സേവനമനുഷ്ഠിച്ചു വരുന്ന ആരോഗ്യ പ്രവർത്തകരെ ആദരിച്ച് ബഹ്റൈൻ കേരളാ സോഷ്യൽ ഫോറം കൂട്ടായ്മ

IMG-20201024-WA0054

മനാമ: ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം കോവിഡ് 19 കമ്മ്യൂണിറ്റി ഹെൽപ്പ് ഡസ്ക്  200 ദിവസം പുർത്തീകരിച്ചതിന്റെ ഭാഗമായി  കോവിഡ് ക്യാമ്പുകളിൽ സേവനമനുഷ്ഠിച്ചു വരുന്ന ആരോഗ്യ പ്രവർത്തകരെ ആദരിച്ചു.

കഴിഞ്ഞ 7 മാസക്കാലമായി സ്വജീവിതം പണയപ്പെടുത്തി കോവിഡ് പോസിറ്റീവ്  രോഗികളെ ചികിൽസിക്കുകയും ജീവിതത്തിലേക്കുള്ള  അവരുടെ തിരിച്ചു വരവിനായി ആഹോരാത്രം പ്രയത്നിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സമർപ്പിത സേവകരായ ശൈലേഷ് കാക്കുനി, ഷിന്റോ ജേക്കബ്, സബിൻ കുര്യൻ, നിബു തോമസ്, പ്രിയ ബെബു, ജിബി ജോൺ വർഗീസ്, ക്രിസ്റ്റീൻ ഡൽ റോസാറിയോ, ഫ്ലര്മഫിന അസ്‌ക്വിറ്റാ, സിജോമോൻ എബ്രഹാം, ഖലീൽ ഇബ്രാഹിം അലി, ഹംസ കുന്നത്ത്, ടിറ്റോ മാത്യു, രാജഗോപാൽ രാജീവ്‌, സജിനി ക്രിസ്റ്റി, ഫൈസൽ പലയോട്ട്, സുജിത അനിൽ, സിന്ദി ജോബി എന്നിവരെ കെ സിറ്റി ബിസിനസ്സ് സെന്റർ ഹാളിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നടത്തിയ പരിപാടിയിൽ വെച്ച് ബി കെ എസ് എഫ് ആദരിച്ചു.

ബഷീർ അമ്പലായിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബഹ്‌റൈൻ കൗൺസിൽ ഫോർ റിപ്രെസെന്ററ്റീവ് മെമ്പർ അമ്മാർ അഹ്മദ് അൽ ബന്നായ് എല്ലാവരെയും പൊന്നാട അണീയിച്ച് മൊമെന്റോയും ആദരവ് പത്രവും നൽകി. സുബൈർ കണ്ണൂർ ഫ്രാൻസിസ് കൈത്തരത്ത് എന്നിവർ ആശംസകൾ നേർന്നു. ഹാരിസ് പഴയങ്ങാടി സ്വാഗതവും നജീബ് കടലായി നന്ദിയും പറഞ്ഞു. മണിക്കുട്ടൻ കാസിം പാടത്തകായിൽ, അൻവർ കണ്ണൂർ, ലത്തീഫ് മരക്കാട്ട്, അജീഷ്, സുഭാഷ്, നുബിൻ എന്നിവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!