bahrainvartha-official-logo
Search
Close this search box.

ഉയർന്ന ടിക്കറ്റ് നിരക്കും യാത്രാപ്രതിസന്ധിയും പരിഹരിക്കണം; ബികെഎസ്എഫ് ഭാരവാഹികൾ അബ്റ്റ ചെയർമാനെ സന്ദർശിച്ചു

IMG-20201018-WA0135

മനാമ: ഇന്ത്യയിൽനിന്ന്​ ബഹ്​റൈനിലേക്കുള്ള ഉയർന്ന വിമാന ടിക്കറ്റ് നിരക്ക് ഉൾപ്പടെയുള്ള യാത്രാ പ്ര​ശ്​നങ്ങൾ ശ്രദ്ധയിൽപ്പെടുത്തുന്നതിന്​ ബഹ്​റൈൻ കേരള സോഷ്യൽ ഫോറം (ബി.കെ.എസ്​.എഫ്​) ഭാരവാഹികൾ അസോസിയേഷൻ ഓഫ്​ ബഹ്​റൈൻ ട്രാവൽ ആൻറ്​ ടൂർ ഏജൻറ്​സ്​ (ABTTA) ചെയർമാൻ ജിഹാദ്​ അമീനെ സന്ദർശിച്ചു. മതിയായ വിമാന സർവീസ്​ ഇല്ലാത്തതിനാൽ, ബഹ്​റൈനിലേക്ക്​ തിരിച്ചുവരാൻ ആഗ്രഹിക്കുന്നവർ നേരിടുന്ന പ്രശ്​നങ്ങൾ പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂരി​ൻ്റെ നേതൃത്വത്തിലുള്ള സംഘം ബോധ്യപ്പെടുത്തി.

കേരളത്തിൽനിന്നാണ്​ ഏറ്റവുമധികം പ്രവാസികൾ ബഹ്​റൈനിൽ ജോലി ചെയ്യുന്നത്​. വിസ കാലാവധി കഴിയാറായ നിരവധി പേരാണ്​ ഇങ്ങോട്ട്​ വരാൻ കാത്തിരിക്കുന്നത്​​. ഇ​പ്പോൾ സർവീസ്​ നടത്തുന്ന വിമാനങ്ങളിൽ സാധാരണക്കാർക്ക്​ ടിക്കറ്റ്​ കിട്ടാനും പ്രയാസം നേരിടുന്നുണ്ട്​​. ബഹ്​റൈനിലേക്ക്​ വരാവുന്നവരുടെ പരിധി ഉയർത്തിയാൽ കൂടുതൽ പേർക്ക്​ എത്താൻ കഴിയും. നിലവിലുള്ള സർവീസുകളിൽ അമിത നിരക്ക്​ ഈടാക്കുന്നതും പ്രവാസികൾക്ക്​ തിരിച്ചടിയാണെന്ന്​ ബി.കെ.എസ്​.എഫ്​ ഭാരവാഹികൾ ചൂണ്ടിക്കാട്ടി.

ഈ വിഷയങ്ങൾ വിമാനക്കമ്പനികളുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാര നടപടികൾക്ക്​ ശ്രമിക്കാമെന്ന്​ ജിഹാദ് അമീൻ ബി.കെ.എസ്​.എഫ്​ സംഘത്തിന്​ ഉറപ്പ്​ നൽകിയതായി ഭാരവാഹികൾ അറിയിച്ചു.

ഹെൽപ്​ലൈൻ കൺവീനർ ഹാരിസ്​ പഴയങ്ങാടി, ഉപദേശക സമിതി അംഗം നജീബ്​ കടലായി, കോ ഓർഡിനേറ്റർമാരായ അൻവർ കണ്ണൂർ, ലത്തീഫ്​ മരക്കാട്ട്​ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!