bahrainvartha-official-logo
Search
Close this search box.

കൊവിഡ് പ്രതിരോധം കൂടുതൽ ശക്തമാക്കും, പ്രതിസന്ധിയില്‍ അകപ്പെട്ടവര്‍ക്ക് സഹായമെത്തിക്കും; ബഹ്റൈൻ മന്ത്രിസഭാ യോഗം

hrh crown prince

മനാമ: രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ നിര്‍ദേശ പ്രകാരം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തും. ഇതിന്റെ ഭാഗമായി മഹാമാരി കാരണം പ്രതിസന്ധിയില്‍ അകപ്പെട്ടവര്‍ക്ക് ആവശ്യമായ സഹായം എത്തിക്കാന്‍ മന്ത്രിസഭയില്‍ തീരുമാനമായി. തൊഴിലില്ലായ്മ വേതനം അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കുന്നതിനും കോവിഡ് പ്രതിസന്ധി ബാധിച്ച സ്വകാര്യ മേഖലയിലെ സോഷ്യല്‍ ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള സ്വദേശി ജീവനക്കാരുടെ വേതനത്തിന്റെ 50 ശതമാനം സര്‍ക്കാര്‍ വഹിക്കുന്നതിനുമുള്ള നിര്‍ദേശവും പെട്ടന്ന് തന്നെ നടപ്പിലാക്കും. ഒക്ടോബര്‍ മുതല്‍ മൂന്നു മാസത്തേക്കാണ് സഹായം ലഭിക്കുക. ഇതിനു വേണ്ട നപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ തൊഴില്‍, സാമൂഹിക ക്ഷേമ കാര്യ മന്ത്രിക്ക് കിരീടാവകാശി നിര്‍ദ്ദേശം നല്‍കി.

സല്‍മാനിയ ആശുപത്രിയില്‍ രണ്ട് നവജാത ശിശുക്കള്‍ മരിക്കാനിടയായ സംഭവം മന്ത്രിസഭയില്‍ ചര്‍ച്ചയായി. ഇതുമായി ബന്ധപ്പെട്ട അന്തിമ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാന്‍ മന്ത്രിസഭ നിര്‍ദ്ദേശം നല്‍കി. സംഭവത്തെ കുറിച്ച് കിരീടാവകാശിയും വിശദാംശങ്ങള്‍ തേടി. ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ നടത്താനും പിഴവുകള്‍ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനും ആരോഗ്യ മന്ത്രാലയത്തോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതോടൊപ്പം കിരീടാവകാശി മരിച്ച കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ക്ക് അനുശോചനവും രേഖപ്പെടുത്തുകയും ചെയ്തു.

പൊതു, സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്നവര്‍ക്ക് അടുത്ത വര്‍ഷം മുതല്‍ സന്നദ്ധ സൈനിക സേവനത്തിലേര്‍പ്പെടാം എന്ന വിഷയത്തില്‍ പ്രതിരോധ കാര്യ മന്ത്രി യോഗത്തില്‍ സംസാരിച്ചു. ഈ തീരുമാനത്തെ മന്ത്രിസഭ പിന്തുണക്കുകയായിരുന്നു. കൂടാതെ സുഡാനും ഇസ്രായേലും തമ്മില്‍ നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള തീരുമാനത്തെയും മന്ത്രിസഭ സ്വാഗതം ചെയ്തു. അമേരിക്കയുടെ മധ്യസ്ഥതയിലാണ് ഇരുരാജ്യങ്ങളും നയതന്ത്ര ബന്ധം സ്ഥാപിക്കാനും വിവിധ മേഖലകളില്‍ സഹകരിക്കാനും തീരുമാനിച്ച് ഒപ്പുവെച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!