bahrainvartha-official-logo
Search
Close this search box.

ഇന്ത്യയിലെ കോവിഡ് കണക്കുകളില്‍ ആശ്വാസം; പ്രതിദിന രോഗബാധനിരക്ക് 29,164 ആയി കുറഞ്ഞു, 40,791 പേര്‍ക്ക് രോഗമുക്തി

ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് കണക്കുകളില്‍ ആശ്വാസം. കഴിഞ്ഞ 24 മണിക്കൂറില്‍ 29,164 പേര്‍ക്ക് മാത്രമാണ് പുതിയ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. സമീപ ദിവസങ്ങളിലെ ഏറ്റവും കുറവ് പ്രതിദിന രോഗബാധ നിരക്കാണിത്. കേന്ദ്ര കുടുംബക്ഷേമ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 40,791 പേരാണ് ഇന്നലെ രോഗമുക്തരായത്. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 82,90,371 ആയി ഉയര്‍ന്നു.

ഇന്നലെ 449 പേരാണ് രോഗബാധയേറ്റ് മരണപ്പെട്ടിരിക്കുന്നത്. നിലവില്‍ 1,30,519 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. രോഗമുക്തി നിരക്ക് വര്‍ദ്ധിക്കുന്നതും പ്രതിദിന മരണനിരക്കിലെ കുറവും ആശ്വാസ വാര്‍ത്തയാണ്. മഹാരാഷ്ട്ര, ഡല്‍ഹി, കര്‍ണാടക, കേരളം തുടങ്ങിയ കോവിഡ് ഹോട്‌സ്‌പോട്ടുകളായ സംസ്ഥാനങ്ങളിലും ഇന്നലെ കോവിഡ് പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടായിരുന്നു.

കേരളത്തില്‍ ഇന്നലെ 2710 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 496, കോഴിക്കോട് 402, എറണാകുളം 279, തൃശൂർ 228, ആലപ്പുഴ 226, തിരുവനന്തപുരം 204, കൊല്ലം 191, പാലക്കാട് 185, കോട്ടയം 165, കണ്ണൂർ 110, ഇടുക്കി 83, കാസർഗോഡ് 64, പത്തനംതിട്ട 40, വയനാട് 37 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!