ക്രെഡിറ്റ് കാര്‍ഡുടമകളുടെ പണം തട്ടിയെടുക്കാന്‍ പദ്ധതിയൊരുക്കിയ സംഘം ബഹ്‌റൈനില്‍ അറസ്റ്റില്‍

മനാമ: ക്രെഡിറ്റ് കാര്‍ഡുമകളുടെ പണം തട്ടിയെടുക്കാന്‍ പദ്ധതിയൊരുക്കിയ സംഘം ബഹ്‌റൈനില്‍ അറസ്റ്റില്‍. ബഹ്‌റൈന്‍ പുറത്തുള്ളവരുടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടിയെടുക്കാനായിരുന്നു സംഘം പദ്ധതിയിട്ടിരുന്നത്. ആന്റി കറപ്ഷന്‍ ആന്റ് ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റി ഡയറക്ടര്‍ ജനറലാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.

മറ്റൊരു കേസിന്റെ അന്വേഷണത്തില്‍ നിന്ന് ലഭിച്ച തുമ്പിലൂടെയാണ് മൂന്നംഗ തട്ടിപ്പ് സംഘത്തെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചത്. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.