bahrainvartha-official-logo
Search
Close this search box.

ഉപഭോക്താക്കൾക്ക് ആകർഷകമായ ഓഫറുകളൊരുക്കി ജോയ് ആലുക്കാസിൽ ദീപാവലി പ്രൊമോഷന് തുടക്കമായി

IMG-20201101-WA0059

മനാമ: സ്വർണ വ്യാപാര രംഗത്ത് പുതു മോഡലുകളിലൂടെ ഉപഭോക്താക്കളുടെ മനം കവർന്ന ജോയ് ആലുക്കാസിൽ ദീപാവലി ഓഫറുകള്‍ ആരംഭിച്ചു. ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 15 വരെയാണ് ഓഫറുകള്‍ ലഭ്യമാവുക. ദീപാവലിയോട് അനുബന്ധിച്ച് 300 ബഹ്റൈൻ ദിനാറിന്റെ പോൾകി ആഭരണങ്ങളോ, ഡയമണ്ട് ആഭരണങ്ങളോ വാങ്ങുമ്പോള്‍ ഒരു ഗ്രാം സ്വര്‍ണ്ണ നാണയം സമ്മാനമായി ലഭിക്കും. നവംബര്‍ 12 മുതല്‍ 15 വരെയുള്ള തീയതികളില്‍ 300 ദിനാർ വിലവരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് 0.200 ഗ്രാം സ്വര്‍ണ്ണ നാണയമാണ് സമ്മാനമായി ലഭിക്കുക. കൂടാതെ ഉപഭോക്താക്കള്‍ക്ക് ഏത് ജ്വല്ലറിയില്‍ നിന്ന് വാങ്ങിയ സ്വര്‍ണ്ണാഭരണങ്ങളും വില്‍ക്കാനും മാറ്റി വാങ്ങാനും സാധിക്കുന്നതാണ്.

അതേസമയം സ്വര്‍ണവിലക്കയറ്റം ബാധിക്കാതിരിക്കാന്‍ ഉപഭോക്താക്കള്‍ക്ക് 10ശതമാനം തുക മുന്‍കൂറായി അടച്ച് അഡ്വാന്‍സ് ബുക്കിംഗ് ആനുകൂല്യങ്ങള്‍ നേടാനുള്ള അവസരവും ജോയ് ആലുക്കാസ് ഒരുക്കുന്നുണ്ട്. സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങാന്‍ ഏറ്റവും നല്ല സമയം ദീപാവലിയാണ്. കാലങ്ങളായി ദീപാവലി സീസണില്‍ സ്വര്‍ണ്ണ വ്യാപാരം കൂടുതലായി നടക്കാറുണ്ട്. ഉപഭോക്താക്കള്‍ സാധാരണ ആഘോഷ സമയങ്ങളില്‍ സ്വന്തം ആവശ്യങ്ങള്‍ക്കും, കൂടുംബാഗങ്ങള്‍ക്കായും സ്വര്‍ണ്ണം വാങ്ങാറുണ്ട്. ഈ വര്‍ഷവും ദീപാവലി ഉപഭോക്താക്കളെ സ്വര്‍ണ്ണം വാങ്ങാന്‍ പ്രേരിപ്പിക്കുമെന്ന് കരുതുന്നുവെന്ന് ജോസ് ആലുക്കാസ് പറഞ്ഞു. സ്വര്‍ണ്ണം നിലവില്‍ ഏറ്റവും നല്ലൊരു നിക്ഷേപമാണെന്നും ഭാവിയില്‍ അത് നല്ലൊരു സമ്പാദ്യമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!