മുൻ ബഹ്റൈൻ പ്രവാസി പിണങ്ങോട്ട് കുഞ്ഞബ്ദുള്ള നിര്യാതനായി

വടകര: മുൻ ബഹ്റൈൻ പ്രവാസി വടകര വില്യാപ്പള്ളി കാർത്തികപ്പള്ളി പിണങ്ങോട്ട് കുഞ്ഞബ്ദുള്ള നിര്യാതനായി. 63 വയസായിരുന്നു.

ഭാര്യ: മറിയം, മക്കൾ: നൗഷാദ് (ബഹ്‌റൈൻ), സീനത്ത്.

മരുമക്കൾ: അന്താസ് പയ്യോളി, സജീറ

സഹോദരങ്ങൾ: കുഞ്ഞമ്മദ്, പാത്തു, സൈന, മാമി.

അലന്നൂർ ജുമാഅത്ത് പള്ളി കമ്മിറ്റി എക്സിക്യൂട്ടീവ് മെമ്പറായ പരേതൻ്റെ നിര്യാണത്തിൽ ആലന്നൂർ ജുമാ മസ്ജിദ് ബഹ്‌റൈൻ കമ്മിറ്റിയും വില്യാപ്പള്ളി മുസ്ലിം ജമാഅത്ത് ബഹ്‌റൈൻ കമ്മിറ്റിയും അനുശോചനം രേഖപ്പെടുത്തി.