bahrainvartha-official-logo
Search
Close this search box.

ബഹ്റൈനിലെത്തിയ വിദേശകാര്യ മന്ത്രി എസ്​. ജയശങ്കർ ഇന്ത്യൻ സമൂഹവുമായി നടത്തുന്ന വെർച്വൽ കൂടിക്കാഴ്​ച ബുധൻ രാവിലെ 9 ന്

20201125_005045

മനാമ: വിദേശകാര്യ മന്ത്രി എസ്​. ജയശങ്കർ ബഹ്​റൈനിലെ ഇന്ത്യൻ സമൂഹവുമായി വെർച്വൽ കൂടിക്കാഴ്​ച നടത്തുന്നു. ഇന്ന് നവംബർ 25, ബുധനാഴ്​ച രാവിലെ ഒമ്പതിനാണ്​ പരിപാടി. https://youtu.be/-kF7UbtD5Zk എന്ന യു ട്യൂബ് ലിങ്കിലൂടെ പരിപാടി കാണാം.

രണ്ട്​ ദിവസത്തെ സന്ദർശനത്തിനായി​ ചൊവ്വാഴ്​ച വൈകിട്ടാണ്​ മന്ത്രി ബഹ്​റൈനിൽ എത്തിയത്​. ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. ശൈഖ്​ അബ്​ദുല്ല ബിൻ അഹ്​മദ്​ ആൽ ഖലീഫ മന്ത്രിയെയും സംഘത്തെയും സ്വീകരിച്ചു. പിന്നീട്​ അദ്ദേഹം, ബഹ്​റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്​ദുല്ലത്തീഫ്​ ബിൻ റാഷിദ്​ അൽ സയാനിയുമായി കൂടിക്കാഴ്​ച നടത്തി. മുൻ പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ വിയോഗത്തിലുള്ള അനുശോചനം അദ്ദേഹം അറിയിച്ചു.

ബഹ്​റൈന്​ പുറമേ, യു.എ.ഇ, സീഷെൽസ്​ എന്നീ രാജ്യങ്ങളും അദ്ദേഹം സന്ദർശിക്കുന്നുണ്ട്​. വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റശേഷമുള്ള അദ്ദേഹത്തി​ൻ്റെ ആദ്യ ബഹ്​റൈൻ സന്ദർശനമാണിത്​. ബുധനാഴ്​ച അദ്ദേഹം യു.എ.ഇയിലേക്ക്​ പോകും. 27,28 തീയതികളിലാണ്​ സീഷെൽസ്​ സന്ദർശനം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!