bahrainvartha-official-logo
Search
Close this search box.

ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്​. ജയശങ്കർ ബഹ്​റൈനിലെത്തി

IMG_20201124_195016_213

മനാമ: ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്​. ജയശങ്കർ രണ്ട്​ ദിവസത്തെ സന്ദർശനത്തിനായി ബഹ്​റൈനിലെത്തി. ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. ശൈഖ്​ അബ്ദുല്ല ബിൻ അഹ്​മദ്​ അൽ ഖലീഫ മന്ത്രിയെയും സംഘത്തെയും സ്വീകരിച്ചു.

ത്രിരാഷ്​ട്ര സന്ദർശനത്തി​​ൻ്റെ ഭാഗമായാണ്​ വിദേശകാര്യ മന്ത്രി ബഹ്​റൈനിൽ എത്തിയത്​. ബഹ്​റൈന്​ പുറമേ, യു.എ.ഇ, സീഷെൽസ്​ എന്നീ രാജ്യങ്ങളും അദ്ദേഹം സന്ദർശിക്കുന്നുണ്ട്. വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റശേഷമുള്ള അദ്ദേഹത്തി​ൻ്റെ ആദ്യ ബഹ്​റൈൻ സന്ദർശനമാണ്​ ഇത്​. ഏറെക്കാലമായി ബഹ്‌റൈനുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനം ഇന്ത്യ-ബഹ്‌റൈന്‍ നയതന്ത്ര ബന്ധം ശക്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ വിയോഗത്തിൽ ഇന്ത്യൻ സർക്കാരിൻ്റെയും ജനങ്ങളുടെയും അനുശോചനം അദ്ദേഹം ബഹ്​റൈൻ സർക്കാരിനെ അറിയിക്കും. ഉഭയകക്ഷി വിഷയങ്ങളും ചർച്ച ചെയ്യും. ബുധനാഴ്​ച അദ്ദേഹം യു.എ.ഇയിലേക്ക്​ പോകും. 27,28 തീയതികളിലാണ്​ സീഷെൽസ്​ സന്ദർശനം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!