bahrainvartha-official-logo
Search
Close this search box.

ബഹ്റൈനിൽ ഇന്നലെ 10828 പേരിൽ നടത്തിയ പരിശോധനയിൽ 339 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, 258 പേർക്ക് രോഗമുക്തി, 2 മരണം

IMG_20210118_024646_996

മനാമ: ബഹ്റൈനിൽ 339 പേർക്ക് കൂടി പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചു. ജനുവരി 17 ന് 24 മണിക്കൂറിനിടെ 10828 പേരിൽ നടത്തിയ പരിശോധനകളിൽ നിന്നാണ് ഇത്രയും പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരിൽ 169 പേർ പ്രവാസി തൊഴിലാളികളാണ്. മറ്റ് 156 പേർക്ക് സമ്പർക്കങ്ങളിലൂടെയും 14 പേർക്ക് യാത്രാ സംബന്ധമായുമാണ് രോഗബാധയേറ്റത്. ഇതോടെ നിലവിൽ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 2950 ആയി. ചികിത്സയിലുള്ളവരിൽ 15 പേരുടെ ആരോഗ്യനില ഗുരുതരമാണ്.

അതേ സമയം 258 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരായവരുടെ എണ്ണവും 94297 ആയി ഉയർന്നു. ഇന്നലെ മരണപ്പെട്ട രണ്ട് സ്വദേശികളടക്കം രാജ്യത്തെ ആകെ കോവിഡ് മരണ സംഖ്യ 360 ആയി തുടരുകയാണ്. ആകെ 2552701 പേരെ പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി പുരോഗമിക്കുന്നതിനൊപ്പം കൂടുതൽ പേരിലേക്ക് പരിശോധനകൾ വ്യാപിപ്പിക്കുന്നതും പ്രതിരോധ വാക്സിനേഷനും തുടരുകയാണ്. ആകെ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 141563 ആയി ഉയർന്നിട്ടുണ്ട്.

ഡിസംബർ 1 മുതൽ ബഹ്റൈനിലെത്തുന്ന യാത്രക്കാർക്കുള്ള കോവിഡ് പരിശോധനാ നിരക്ക് 60 ൽ നിന്നും 40 ദിനാറായി കുറച്ചിട്ടുണ്ട്. ഒക്ടോബർ 24 മുതൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് റസ്റ്റോറൻ്റുകളുടെ അകത്ത് ഭക്ഷണം നൽകിത്തുടങ്ങിയിട്ടുണ്ട്. ഡിസംബർ 6 മുതൽ പള്ളികളിൽ അസർ നമസ്കാരം കൂടി പുനരാരംഭിച്ചിരുന്നു.

ബഹ്റൈനിൽ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കാൻ https://healthalert.gov.bh/en/category/vaccine എന്ന ലിങ്ക് വഴി രെജിസ്റ്റർ ചെയ്യണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!