bahrainvartha-official-logo
Search
Close this search box.

ഡോക്യൂമെന്റുകളോ പ്രൊഡക്ടുകളോ എന്തുമാവട്ടെ, ഉത്തരവാദിത്തത്തോടെ ബഹ്റൈനിലകത്തും പുറത്തും ലക്ഷ്യസ്ഥാനത്ത് ഒറ്റ ക്ലിക്കിൽ എത്തിക്കാനായി ‘ഡെലിബെൽ ആപ്പ്’ സേവനം ഉപയോഗപ്പെടുത്താം

Delybell

മനാമ: ഡോക്യൂമെന്റുകളും പ്രൊഡക്ടുകളും ഉത്തരവാദിത്തത്തോടെ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കുന്ന ഡെലി ബെൽ സേവനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ബഹ്റൈനിൽ 20 വർഷത്തെ സേവന പാരമ്പര്യമുള്ള ക്ലാസിക് കാർഗോ ഗ്രൂപ്പ്. ബഹ്‌റൈനുള്ളില്‍ തന്നെയോ വിദേശ രാജ്യങ്ങളിലേക്കോ കാര്‍ഗോയോ ഡോക്യുമെൻറുകളോ അയക്കുന്നതിന് ഡെലിബെല്ലിന്റെ സേവനം ലഭ്യമാണ്. പ്രാദേശികമായി കാര്‍ഗോ അയക്കുന്നതിന്റെ നൂലാമാലകള്‍ കാരണം പലരും വലിയ തുക ചിലവഴിച്ചാണ് ഇത്തരം സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്. പാര്‍സലുകളുടെ വലിപ്പം കാരണം കാര്‍ഗോ സേവനങ്ങള്‍ കണ്ടെത്തുന്നതിനായി ബുദ്ധിമുട്ടുന്നവരും ഏറെയാണ്.

ഡെലിബെല്‍ ആന്‍ഡ്രോയിഡ്/ഐഒഎസ് ആപ്ലിക്കേഷനിലൂടെ ഇത്തരം സങ്കീര്‍ണമായ പ്രക്രിയകൾ ഒഴിവാക്കാനാവും. ഉപഭോക്താവിന്റെ അടുക്കല്‍ നേരിട്ടെത്തി ഡെലി ബെല്‍ പ്രതിനിധി കാര്‍ഗോ സ്വീകരിക്കുന്നതാണ്. ആപ്ലിക്കേഷന്‍, ഫോണ്‍, വാട്‌സാപ്പ് തുടങ്ങി ഏത് തരത്തില്‍ ബുക്ക് ചെയ്താലും നിങ്ങളുടെ പക്കലെത്തി കാര്‍ഗോ സ്വീകരിച്ച് ലക്ഷ്യസ്ഥാനത്ത് എത്തിക്കും. പാക്കേജുകള്‍ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങളുള്ള വാഹനങ്ങളായിരിക്കും ഇതിനായി ഉപയോഗിക്കുക.

ബൈക്ക്, കാര്‍, വാന്‍ തുടങ്ങി കാര്‍ഗോയുടെ വലിപ്പവും ആവശ്യമുള്ള സുരക്ഷയും അനുസരിച്ച് വാഹനങ്ങള്‍ ക്രമീകരിക്കും. മിതമായ നിരക്കായിരിക്കും സേവനത്തിനായി ഈടാക്കുക. അന്താരാഷ്ട്ര കാര്‍ഗോ സര്‍വീസുകളും ഡെലിബെല്‍ ഒരുക്കിയിട്ടുണ്ട്. കാര്‍ഗോ എത്തിച്ചേരേണ്ട സമയപരിധി ഉപഭോക്താവിന് നിശ്ചയിക്കാനാവുമെന്നതാണ് ഡെലിബെല്ലിന്റെ മറ്റൊരു പ്രത്യേകത. 3 മണിക്കൂര്‍, 24 മണിക്കൂര്‍, 48 മണിക്കൂര്‍ തുടങ്ങി ഡെലിവറി സമയം ഉപഭോക്താവിന്റെ യോജിക്കുന്ന തരത്തില്‍ തെരഞ്ഞെടുക്കാം. ഇതിനായി വിവിധ പാക്കേജുകളും ലഭ്യമാണ്.

കോര്‍പ്പറേറ്റ് ഡെലിവറി:

വിവിധ സ്ഥാപനങ്ങള്‍ക്കായി ക്രമീകരിച്ചിരിക്കുന്ന പാക്കേജാണ് ‘കോര്‍പ്പറേറ്റ് ഡെലിവറി. ഒരു സ്ഥാപനത്തിന് വിവിധ സ്ഥലങ്ങളിലേക്ക് ഡോക്യുമെൻ്റ്സ്/കാര്‍ഗോ എത്തിക്കുന്നതിനായി ഈ സേവനം സഹായകമാവും. ഇതിനായി സ്ഥാപനങ്ങള്‍ക്ക് പ്രത്യേകം കോണ്‍ട്രാക്ട് ഡെലിബെല്ലുമായി ചേര്‍ന്ന് ഒരുക്കാവുന്നതാണ്. പാക്കേജുകളുടെ എണ്ണമോ വലിപ്പമോ പ്രശ്‌നമാകില്ല. ഏറ്റവും വേഗത്തില്‍ സുരക്ഷിതമായി കാര്‍ഗോ എത്തിക്കാന്‍ ഡെലിബെല്ലിന് സാധിക്കും.

സ്‌റ്റോറേജ്, ഡെലിവറി സംവിധാനം:

ബഹ്‌റൈനില്‍ സ്റ്റോക്കുകള്‍ സൂക്ഷിക്കാന്‍ സൗകര്യമില്ലാത്തവര്‍ക്ക് വേണ്ടിയാണ് ‘സ്‌റ്റോറേജ്, ഡെലിവറി’ സംവിധാനം. നിങ്ങളുടെ കമ്പനിയുടെ കാര്‍ഗോ സുരക്ഷിതമായി സൂക്ഷിക്കുകയും ആവശ്യാനുസരണം ഡെലിവറി ചെയ്യാനും ഈ സര്‍വീസിലൂടെ സാധിക്കും. ഇതിന് സ്റ്റോറേജ്, ഡെലിവറി നിരക്കുകള്‍ ബാധകമാണ്. ബഹ്‌റൈനിലെ ഏറ്റവും മികച്ച ഡെലിവറി സംവിധാനമാണ് ഡെലിബെല്‍ ഒരുക്കിയിട്ടുള്ളത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!