bahrainvartha-official-logo
Search
Close this search box.

വരും വർഷങ്ങളിൽ സ്വദേശികൾക്കായി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഇ.ഡി.ബി യോഗത്തിൽ കിരീടാവകാശി

crown prince

മനാമ: കഴിഞ്ഞ ദിവസം നടന്ന ഇക്കണോമിക് ഡവലപ്‌മെന്റ് ബോർഡ് (ഇ.ഡി.ബി)യോഗത്തിൽ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ അധ്യക്ഷനായി. ദേശീയ സാമ്പത്തിക സുസ്ഥിരത കൈവരിക്കുന്നതിന് വരുമാനത്തിൽ വൈവിധ്യവൽക്കരണം സാധ്യമാക്കണമെന്ന് അദ്ദേഹം യോഗത്തിൽ അഭിപ്രായപ്പെട്ടു. ആഗോള തലത്തിൽ പ്രതിസന്ധി സൃഷ്ടിച്ച കോവിഡിനൊപ്പം, സാമൂഹിക, സാമ്പത്തിക മേഖലയിൽ രോഗവ്യാപനം സൃഷ്ടിച്ച വെല്ലുവിളികൾ നേരിടാൻ ഈ വരുമാന വൈവിധ്യവൽക്കരണത്തിലൂടെ സാധ്യമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നിർദ്ദേശപ്രകാരം, രോഗവ്യാപനം പ്രതിസന്ധിയിലാക്കിയവർക്കായി പ്രത്യേക സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിക്കാനും,സമയബന്ധിതമായി നടപ്പിലാക്കാനുമായത് നേട്ടമാണെന്ന് യോഗത്തിൽ പ്രധാനമന്ത്രി വിലയിരുത്തി.

ബഹ്റൈൻ സമൂഹം ഒറ്റക്കെട്ടായി നിന്നാൽ ഏത് പ്രതിസന്ധികളേയും അതിജീവിക്കാൻ പറ്റുമെന്നും, രാജ്യത്തിന്റെ വളർച്ചയ്ക്ക് സ്വകാര്യമേഖലയുടെ പങ്ക് നിർണായകമാണെന്നും, സാ​മ്പ​ത്തി​ക, നി​ക്ഷേ​പ, വ്യാ​പാ​ര രം​ഗ​ത്ത് മി​ഡി​ൽ ഈ​സ്​​റ്റി​ലും അന്താരാഷ്ട്ര തലത്തിലും ബഹ്റൈന് കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നും, ഇതുവഴി സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭിക്കുമെന്നും, പ്രധാനമന്ത്രി പ്രത്യാശപ്രകടിപ്പിച്ചു.

ഇ.ഡി.ബിയുടെ പ്രവർത്തനം ഭാവിയിൽ ശക്തമാകുമെന്നും, 2020 ൽ ഇ.ഡി.ബിക്ക് അതിന്റെ ലക്ഷ്യങ്ങൾ കൈവരിക്കാൻ സാധിച്ചതായും, തൊ​ഴി​ല്‍, സാ​മൂ​ഹി​ക ക്ഷേ​മ​കാ​ര്യ മ​ന്ത്രി ജ​മീ​ല്‍ ബി​ന്‍ മു​ഹ​മ്മദ് അ​ലി ഹു​മൈ​ദാ​ന്‍ യോഗത്തിൽ വ്യ​ക്ത​മാ​ക്കി.
885 ദ​ശ​ല​ക്ഷം ഡോ​ള​ര്‍ നി​ക്ഷേ​പം ആ​ക​ര്‍ഷി​ക്കാ​ന്‍ എ​ടു​ത്തി​രു​ന്ന തീരുമാനം പൂർണമായും നടപ്പിലാക്കാൻ സാധിച്ചു എന്നും ഇതു വഴി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 4300 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നും സാ​മൂ​ഹി​ക ക്ഷേ​മ​കാ​ര്യ മ​ന്ത്രി അഭിപ്രായപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!