bahrainvartha-official-logo
Search
Close this search box.

ഇന്ത്യൻ സ്കൂൾ റിഫ കാമ്പസ് വിദ്യാർത്ഥികൾ റിപ്പബ്ലിക്‌ ദിനം ആഘോഷിച്ചു

0001-16135953520_20210129_002257_0000

മനാമ: ഇന്ത്യൻ സ്കൂൾ റിഫ കാമ്പസ് വിദ്യാർത്ഥികൾ ഇന്ത്യയുടെ റിപ്പബ്ലിക് ദിനം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിൽ ആഘോഷിച്ചു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കുട്ടികളും അധ്യാപകരും ത്രിവർണ്ണ വസ്ത്രധാരണത്തിലായിരുന്നു. ഈ  ദിനത്തിന്റെ സ്മരണയ്ക്കായി ഇന്ത്യയുടെ ദേശീയഗാനത്തിൽ തുടങ്ങി, സമപ്രായക്കാരുടെയും രക്ഷകർത്താക്കളുടെയും അധ്യാപകരുടെയും സാന്നിധ്യത്തിൽ വിദ്യാർത്ഥികൾ ദേശസ്നേഹ നൃത്തങ്ങൾ, പാട്ടുകൾ, തുടങ്ങിയവ അവതരിപ്പിച്ചു. സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശങ്ങളും അവതരിപ്പിച്ചു. പതാക ഉയർത്തിപ്പിടിച്ച് അവർ ഇന്ത്യയെ മതേതര, പരമാധികാര റിപ്പബ്ലിക്കായി നയിച്ച മഹദ് വ്യക്തികള്‍ക്ക്  അഭിവാദ്യം അർപ്പിച്ചു.
റിപ്പബ്ലിക് ദിന ആഘോഷത്തിന്റെ ഭാഗമായി  വിദ്യാർത്ഥികൾ  വീടുകൾ അലങ്കരിക്കുകയും   അവരുടെ ഭാവനയിലൂടെ ഇന്ത്യയുടെ സൗന്ദര്യത്തെ പ്രതിഫലിപ്പിക്കുകയും ചെയ്തു.  വൈവിധ്യത്തിൽ ഐക്യത്തിന്റെ വർണ്ണാഭമായ സംയോജനം നിരീക്ഷിക്കപ്പെട്ടു. ദേശീയവും സാംസ്കാരികവുമായ ചരിത്രത്തെക്കുറിച്ചും അത് സംരക്ഷിക്കുന്ന പാരമ്പര്യത്തെക്കുറിച്ചും സാമൂഹ്യ അവബോധമുള്ള തലമുറയായി  തുടരുന്നതിനെക്കുറിച്ചും വിദ്യാർത്ഥികൾക്ക് അവബോധം  ലഭിച്ചു.

 സോഷ്യൽ മീഡിയയും സ്കൂളിന്റെ  വെർച്വൽ പ്ലാറ്റ്‌ഫോമും അന്നത്തെ വിദ്യാർത്ഥികളുടെ പ്രവർത്തനങ്ങളുടെ ഫോട്ടോഗ്രാഫുകൾ പ്രദര്‍ശിപ്പിച്ചു. ഇത്തവണ റിപ്പബ്ലിക് ദിനാഘോഷങ്ങൾ തികച്ചും വ്യത്യസ്തമായിരുന്നു. ഓരോ വിദ്യാർത്ഥിക്കും ക്ലാസ് റൂം ആഘോഷങ്ങളിലും ഇന്ത്യൻ എംബസിയിൽ നടന്ന പതാക ഉയർത്തൽ ചടങ്ങിന്റെ തല്‍സമയ സംപ്രേഷണത്തിലും പങ്കെടുക്കാൻ അവസരമുണ്ടായിരുന്നു.
ആഘോഷം സംഘടിപ്പിക്കുന്നതിൽ സജീവമായി പങ്കെടുത്ത വിദ്യാർത്ഥികളെയും അധ്യാപകരെയും ഇന്ത്യന്‍ സ്കൂള്‍  റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ അഭിനന്ദിച്ചു.


ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍ തന്റെ സന്ദേശത്തില്‍ നമ്മുടെ പാരമ്പര്യത്തെയും ദേശീയ ധാർമ്മികതയെയും സമ്പന്നമാക്കാനും സംരക്ഷിക്കാനും കഴിയുന്നതെല്ലാം ചെയ്യുമെന്ന് മാതൃരാജ്യത്തോട് വാഗ്ദാനം ചെയ്യണമെന്നു പറഞ്ഞു.
സെക്രട്ടറി സജി ആന്റണി തന്റെ സന്ദേശത്തില്‍  നമ്മുടെ മാതൃരാജ്യത്തിന്‍റെ   മഹത്തായ പൈതൃകം സമ്പുഷ്ടമാക്കാനും സംരക്ഷിക്കാനും അതിനെ കൂടുതൽ മികച്ചതാക്കാനും കഴിയുന്നതെല്ലാം ചെയ്യണമെന്നു പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!