ആകെ ജനസംഖ്യയുടെ 17 ശതമാനത്തോളം പേരിൽ വാക്സിനേഷൻ പൂർത്തീകരിച്ച് ബഹ്‌റൈൻ

മനാമ: കൊറോണ വൈറസിനെതിരായ പോരാട്ടത്തിലെ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ട് ബഹ്‌റൈൻ. മൊത്തം ജനസംഖ്യയുടെ 17 ശതമാനത്തോളം പേർക്കാണ് ഇതുവരെ കൊറോണ വൈറസ് പ്രതിരോധ കുത്തിവയ്പ് നടത്തിയത്. ഇന്നലെ വരെ 2,95,296 പേർ വാക്സിൻ്റെ ആദ്യ ഡോസ് സ്വീകരിച്ചു. ഫെബ്രുവരിയിൽ പ്രതിദിനം ശരാശരി 4,500 ആളുകൾക്ക് ഒരോ ഡോസ് നൽകി വന്നിരുന്നു.

രാജ്യത്ത് ഇതുവരെ 1,21,778 പേർക്കാണ് കോവിഡ്-19 ബാധിച്ചത്. ഇതുവരെ 444 പേർ വൈറസ് ബാധിച്ച് മരിച്ചു. രാജ്യത്തെ ജനസംഖ്യ
17 ലക്ഷത്തി ആയിരത്തി 575 ആണ്, ഇതിന്റെ അടിസ്ഥാനത്തിലാണ് 17.35 ശതമാനപേ‍ർ ആദ്യ ഡോസ് കുത്തിവയ്പ്പ് എടുത്തതായി വിലയിരുത്തിയത്. വാക്സിൻ സ്വീകരിക്കാനായി ആരോഗ്യ മന്ത്രാലയം വെബ്സൈറ്റ് വഴിയോ ബി അവെയർ ആപ്പ് വഴിയോ രെജിസ്റ്റർ ചെയ്യാവുന്നതാണ്.