ബഹ്റൈനിൽ മുലയൂട്ടുന്ന അമ്മമാർക്കും ഗർഭിണികൾക്കുമുള്ള കോവിഡ് -19 വാക്സിനേഷൻ രജിസ്ട്രേഷൻ ആരംഭിച്ചു 

മനാമ: മുലയൂട്ടുന്ന അമ്മമാർക്കും ഗർഭിണികൾക്കുമുള്ള കോവിഡ് -19 വാക്സിനേഷന്റെ രജിസ്ട്രേഷൻ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവർക്ക് സിനോഫാം, ഫൈസർ – ബയോ എൻടെക് വാക്‌സിനുകൾ തിരഞ്ഞെടുക്കാൻ അനുവദിക്കുമെന്ന് മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. മറിയം അൽ ഹാജേരി പ്രസ്താവനയിൽ വ്യക്തമാക്കി.

ലോകാരോഗ്യ സംഘടനയും ഡബ്ല്യുഎച്ച്ഒയും യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോളും നൽകിയ എല്ലാ ശുപാർശകളും പഠിച്ച ശേഷമാണ് ഈ തീരുമാനമെടുത്തതെന്ന് അണ്ടർ സെക്രട്ടറി പറഞ്ഞു. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​െൻറ വെ​ബ്​​സൈ​റ്റ്, ബി ​അ​വെ​യ​ർ ആ​പ്​ എ​ന്നി​വ വ​ഴി വാ​ക്​​സി​ന്​ ര​ജി​സ്​​റ്റ​ർ ചെ​യ്യാം.