ഇന്ത്യയിൽ 24 മണിക്കൂറിനിടെ 3,60,960 കേസുകൾ

ദില്ലി :ഇന്ത്യയിൽ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തി അറുപതിനായിരം കടന്നു. 24 മണിക്കൂറിനിടെ 3,60,960 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.  ചികിത്സയിലുള്ളവരുടെ എണ്ണം മുപ്പത് ലക്ഷത്തിലേക്ക് അടുക്കുകയാണ്.  ഇപ്പോൾ രാജ്യത്ത് 29,78,709 പേർ ചികിത്സയിലുണ്ട്. 3293 മരണം കേന്ദ്ര സർക്കാർ ഔദ്യോഗികമായി  സ്ഥിരീകരിച്ചിട്ടുണ്ട്. ഇതാദ്യമായാണ് രാജ്യത്ത് ഒരു ദിവസം മൂവായിരത്തിന് മുകളിൽ മരണം റിപ്പോർട്ട്  ചെയ്യുന്നത്.