bahrainvartha-official-logo
Search
Close this search box.

ഇന്ത്യയിൽ കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവ്; ആദ്യമായി പ്രതിദിന കേസുകള്‍ ഒരു ലക്ഷം പിന്നിട്ടു

indiacovidupdates

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവ്. ഇതാദ്യമായി പ്രതിദിന കോവിഡ് കേസുകള്‍ ഒരു ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.03,558 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 478 പേർ കോവിഡിനെത്തുടർന്ന് മരിച്ചു. തുടര്‍ച്ചയായ 26-ാം ദിവസമാണ് രാജ്യത്ത് കോവിഡ് കേസുകളില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. മഹാരാഷ്ട്ര, കര്‍ണാടക, ഛത്തീസ്ഗഢ്, ഡല്‍ഹി, തമിഴ്നാട്, ഉത്തര്‍പ്രദേശ്, പഞ്ചാബ്, മധ്യപ്രദേശ് എന്നീ എട്ട് സംസ്ഥാനങ്ങളിലാണ് ആശങ്കയുണര്‍ത്തുന്ന തരത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത്. ഇന്ത്യയിൽ ആകെ കോവിഡ് കേസുകളുടെ എണ്ണം 1,25,89,067 ആയി ഉയര്‍ന്നു. 1,16,82,136 പേര്‍ രോഗമുക്തി നേടി. നിലവില്‍ 7,41,830 പേരാണ് ചികിത്സയിലുള്ളത്. ആകെ മരണസംഖ്യ 1,65,101 ആയി. ഇതുവരെ 7,91,05,163 പേര്‍ക്ക് കോവിഡ്-19 വാക്‌സിന്‍ വിതരണം ചെയ്തതായി കേന്ദ്രആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!