കേരളം വർഗീയമല്ലെന്ന് തെളിയിക്കേണ്ട തെരഞ്ഞെടുപ്പ് – SWA തൃശൂർ ജില്ലാ തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

മനാമ: കേരളം വർഗീയമല്ലെന്ന് തെളിയിക്കേണ്ട തെരഞ്ഞെടുപ്പാണ് 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് എന്ന് വെൽഫെയർ പാർട്ടി തൃശൂർ ജില്ല ആക്റ്റിംങ്ങ് പ്രസിഡൻ്റ് കെ.എ സദറുദ്ധീൻ. സോഷ്യൽ വെൽഫെയർ അസോസിയേഷൻ തൃശൂർ ജില്ല കമ്മിറ്റി സാമൂഹ്യ നീതിക്ക് വെൽഫെയറിനൊപ്പം എന്ന തലകെട്ടിൽ സൂം വെർച്വൽ പ്ലാറ്റഫോമിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആസന്നമായ നിയമസഭ തിരഞ്ഞെടുപ്പിൽ സാമൂഹ്യനീതിയുടെ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന ജനപക്ഷ സ്ഥാനർത്ഥികളെ വിജയിപ്പിക്കണമെന്നും കേരളത്തിൽ ബി.ജെ.പി സംഘപരിവാർ ശക്തികൾക്ക് കീഴടങ്ങാതെ കേരളത്തിലെ പ്രബുദ്ധരായ വോട്ടർമാർ ജാഗ്രത പുലർത്തണമെന്നു അദ്ധേഹം ആവശ്യപ്പെട്ടു. ദളിത് ആദിവാസി പ്രശ്നങ്ങളും ഭൂസമരങ്ങകളും കണ്ടിലെന്ന് നടിക്കുകയും സവർണ സംവരണത്തിലൂടെ സാമൂഹിക നീതി അട്ടിമറിക്കുകയും ചെയ്ത ഇടതുപക്ഷം കഴിഞ്ഞ അഞ്ച് വർഷക്കാലം അഴിമതിയിലും സ്വർണ്ണകടത്തിലും അകപ്പെട്ട് കുഴഞ്ഞ് മറിയുന്ന അവസ്ഥയാണ് കണ്ടത്. കേരളത്തിലെ ആഭ്യന്തര വകുപ്പ് സംഘപരിവാറിൻ്റെ ഒത്താശക്ക് കൂട്ടുനിന്നതിൻ്റെ തെളിവാണ് പാലത്തായി പീഡന കേസിലേയും, റിയാസ് മൗലവി വധകേസിലെ പ്രതികളായ ആർ.എസ്.സ്, ബി.ജ.പി പ്രവർത്തകർ സ്വതന്ത്രരായി വിലസുന്നതെന്ന് അദ്ധേഹം കുറ്റപ്പെടുത്തി. മദ്യ വർജനം പറഞ്ഞു വന്ന പിണറായി സർക്കാർ മദ്യം സുലഭമാക്കി കുടുംബങ്ങളിലും സമൂഹത്തിലും അരാചകം സൃഷ്‌ടിച്ചു.

സ്ഥാനാത്ഥിയോടൊപ്പം എന്ന സെഷനിൽ തൃശൂർ ജില്ലാ പ്രസിഡൻ്റും കൈപ്പമംഗലം നിയോജക മണ്ഡലം സ്ഥാനാർത്ഥിയുമായ എം.കെ.അസ്‌ലം സംസാരിച്ചു. വിജയിച്ചു വന്നാൽ മണ്ഡലത്തിലെ സമഗ്രവികസത്തിന് ഊന്നൽ നൽകുമെന്നും. തീരദേശ മേഘലയായ മണ്ഡലത്തിലെ മത്സ്യതൊഴിലാളികളുടെ പ്രശ്ന പരിഹാരത്തിന് മുൻതൂക്കം നൽകുമെന്നും ഭൂരഹിതരില്ലാത്ത നാടായ് കേരളത്തെ മാറ്റുവാനും ദളിത്, ആദിവാദി എന്നിവരുൾപ്പെടെ അർഹതപ്പെട്ടവരോടൊപ്പം എന്നും വെൽഫെയർ പാർട്ടി ഉണ്ടാകുമെന്നും അദ്ധേഹം പറഞ്ഞു. പരിപാടിയിൽ വെൽഫെയർ കേരള കുവൈത്ത് സെൻട്രൽ കമ്മറ്റി അംഗം ജോയ് ആശംസ നേർന്നു.

സോഷ്യൽ വെൽഫെയർ അസോസിയേഷൻ തൃശൂർ ജില്ല പ്രസിഡന്റ് നിഷാദ് ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. ഭരണകൂടങ്ങള്‍ ജനവിരുദ്ധമാകുമ്പോള്‍ കേരളത്തിന്‍റെ ജനകീയ പ്രതിരോധമായി സമൂഹം മാറണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യോഗത്തിൽ സിറാജ് കിഴുപള്ളിക്കര സ്വാഗതവും റിയാസ് നന്ദിയും പറഞ്ഞു. ഷംസീർ പരിപാടി നിയന്ത്രിച്ചു