bahrainvartha-official-logo
Search
Close this search box.

ഉ​മ്മു​ൽ സാ​ദ്​ റോ​ഡി​ലെ പാല നിർമാണം 35 ശതമാനം പൂർത്തിയായതായി അധികൃതർ

ummul sad

മനാമ: സി​ത്ര ​ഐല​ൻ​ഡിന്റെ ​തെ​ക്കു​ ഭാ​ഗ​ത്തു​ള്ള ഉ​മ്മു​ൽ സാ​ദ്​ റോ​ഡി​ലെ പാ​ലം നി​ർ​മാ​ണ പ്ര​വൃ​ത്തി 35 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യ​താ​യി പൊ​തു​മ​രാ​മ​ത്ത്, മു​നി​സി​പ്പാ​ലി​റ്റി,നഗരാസൂത്രണ കാര്യമന്ത്രാലയം റോഡ് പ്രോജക്ട് ആൻഡ് മെയിന്റനൻസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ അറിയിച്ചു. നിലവിലെ പാലത്തിനു പകരം പുതിയ രണ്ട് പാലങ്ങളാണ് നിർമ്മിക്കുന്നത്. ഇരു ദിശകളിലേക്ക് ആയി രണ്ടുവരി പാലങ്ങളാണ് നിർമ്മിക്കുന്നത്. ആദ്യ പാലത്തിന്റെ നിർമ്മാണവും കാസ്റ്റിംഗ് ജോലികളും പൂർത്തിയായി. ഈ മാസം അവസാനത്തോടുകൂടി നിർമാണം പൂർത്തിയാക്കാൻ സാധിക്കും എന്നാണ് കരുതുന്നതെന്ന് അധികൃതർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!