രണ്ട് മാസത്തെ മനുഷ്യരിൽ ഉള്ള പരിശോധനയ്ക്ക് ശേഷം കോവിഡ് -19 വാക്സിന് റെഗുലേറ്ററി അംഗീകാരം നൽകുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി റഷ്യ മാറിയെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ അവകാശപെട്ടു. ശാസ്ത്രീയ വൈദഗ്ധ്യത്തിന്റെ തെളിവായി റഷ്യയുടെ തലസ്ഥാനമായ മോസ്കോ ഇതിനെ പ്രശംസിച്ചു.മോസ്കോയിലെ ഗമാലേയ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത വാക്സിൻ സുരക്ഷിതമാണെന്നും ഇത് തന്റെ പെൺമക്കൾക്ക് പോലും നൽകിയിട്ടുണ്ടെന്നും സ്റ്റേറ്റ് ടെലിവിഷനിൽ സർക്കാർ യോഗത്തിൽ സംസാരിച്ച പുടിൻ പറഞ്ഞു. രാജ്യം ഉടൻ തന്നെ വൻതോതിൽ വാക്സിൻ ഉത്പാദിപ്പിക്കാൻ തുടങ്ങുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.സുരക്ഷയും ഫലപ്രാപ്തിയും പരീക്ഷിക്കുന്നതിനുള്ള ക്ലിനിക്കൽ പരീക്ഷണങ്ങളുടെ അവസാന ഘട്ടം തുടരുമ്പോഴും, റഷ്യൻ ജനതയുടെ വൻതോതിലുള്ള കുത്തിവയ്പ്പിന് ഇത് വഴിയൊരുക്കുകയാണ്.ലോകമെമ്പാടും കോവിഡ് -19 പാൻഡെമിക് തടയാൻ സാധ്യമായ നൂറിലധികം വാക്സിനുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് . ഇതിൽ എല്ലാവരും ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം അവസാനഘട്ടമായ മനുഷ്യപരീക്ഷണങ്ങളിലാണ്.
