bahrainvartha-official-logo

13കാരിയായ മകളെ ലൈംഗികമായി ഉപദ്രവിച്ച പിതാവിന്റെ അവസാന അപ്പീലും ബഹ്റൈന്‍ കോടതി തള്ളി

jail2

മനാമ: 13കാരിയായ മകളെ ലൈംഗികമായി ഉപദ്രവിച്ച പിതാവിന്റെ അവസാന അപ്പീലും ബഹ്റൈന്‍ കോടതി തള്ളി. 40കാരനായ അറബ് പൗരനാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് പ്രതിക്ക് 10 വര്‍ഷം തടവിന് ക്രിമിനല്‍ ഹൈക്കോടതി വിധിച്ചത്. തുടര്‍ന്ന് ഇയാള്‍ കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുകയായിരുന്നു.

ലൈംഗികമായി കുട്ടികളെ ചൂഷണം ചെയ്യുന്നത് ബഹ്‌റൈനിലെ നിയമപ്രകാരം വലിയ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. പ്രതി കുട്ടിയെ നിരന്തരമായി ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് കേസ്. അന്വേഷണത്തിനൊടുവില്‍ പ്രതി കുറ്റക്കാരനാണെന്ന് പ്രൊസിക്യൂഷന്‍ കണ്ടെത്തിയതോടെയാണ് 10 വര്‍ഷം ശിക്ഷ ലഭിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

GCC News

More Posts

error: Content is protected !!