bahrainvartha-official-logo
Search
Close this search box.

ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 25 ലക്ഷം കടന്നു; 24 മണിക്കൂറില്‍ 65,002 കേസുകള്‍, 996 മരണം

covid in inda

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 25 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 65,002 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് രോഗികളുടെ എണ്ണം 25,26,192 ലേക്ക് ഉയര്‍ന്നു. 996 പേരാണ് ഇന്നലെ മാത്രം മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 49,036 ആയി. അതേസമയം 70 ശതമാനത്തിന് മുകളിലാണ് രോഗമുക്തി നിരക്ക് എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൂടാതെ പ്രതിദിന സാമ്പിള്‍ പരിശോധന എട്ടു ലക്ഷത്തിനു മുകളില്‍ ആണ് എന്നാണ് ഐസിഎംആര്‍ വ്യക്തമാക്കുന്നത്.

വെള്ളിയാഴ്ച്ചയോടെയാണ് ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 25 ലക്ഷം കടന്നത്. വെറും 8 ദിവസം കൊണ്ട് 5 ലക്ഷം പേരാണ് രാജ്യത്ത് രോഗബാധിതരായത്. നിലവില്‍ ലോകത്ത് പ്രതിദിന കൊവിഡ് ബാധിതര്‍ ഏറ്റവും കൂടുതല്‍ ഉള്ളത് ഇന്ത്യയിലാണ്. ബ്രസീലിനെയും അമേരിക്കയെയും ഇന്ത്യ മറികടന്നു. മഹാരാഷ്ട്ര, കര്‍ണ്ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് കൂടുതലും റിപ്പോര്‍ട്ട് ചെയ്യുന്നത്. 12,608 പേര്‍ക്കാണ് ഇന്നലെ മഹാരാഷ്ട്രയില്‍ രോഗം ബാധിച്ചത്. കര്‍ണാടകയില്‍ 7,908 പേര്‍ക്കും തമിഴ്നാട്ടില്‍ 5890 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൂടാതെ ഉത്തര്‍പ്രദേശ് പശ്ചിമ ബംഗാള്‍ ബീഹാര്‍ എന്നിവടങ്ങളിലും കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നത് ആശങ്ക ഉയര്‍ത്തുന്നു.

അതേസമയം കേരളത്തില്‍ ഇന്നലെ 1569 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 198 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 180 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 114 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 113 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 101 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 99 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 95 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 80 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 75 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 58 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 57 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 49 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 40 പേര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. അതില്‍ 1354 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!