മനാമ: കോവിഡ് മൂലം മരണമടഞ്ഞ പ്രവാസികളുടെ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി ഫ്രൻറ്സ് സോഷ്യൽ അസോസിയേഷനും യൂത്ത് ഇന്ത്യ ബഹ്‌റൈനും കേരളത്തിലെ ജനസേവന രംഗത്ത് പ്രവർത്തിക്കുന്ന പീപ്പ്ൾസ് ഫൗണ്ടേഷനുമായി കൈകോർക്കുന്നു. മരണപ്പെട്ട പ്രവാസി കുടുബത്തിന് വരുമാനമില്ലെങ്കിൽ സ്വയം തൊഴിൽ കണ്ടെത്താനുള്ള ധനസഹായം, വീട് നിർമാണത്തിനുള്ള സഹായം, മക്കളുടെ പഠനത്തിന് സ്കോളർഷിപ് തുടങ്ങിയ പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്. ഇതിനായി ബഹ്‌റൈനിലുള്ള മനുഷ്യസ്നേഹികളുമായി കൈകോർത്തുകൊണ്ടുള്ള കാമ്പയിനാണിത്. ‘തണലൊരുക്കാം ആശ്വാസമേകാം ‘ ആഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 5 വരെ വരെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.