bahrainvartha-official-logo
Search
Close this search box.

രണ്ട് കുട്ടികളില്‍ നിന്ന് കോവിഡ് പകര്‍ന്നത് ബഹ്‌റൈനി കുടുംബത്തിലെ 28 പേര്‍ക്ക്

covid1

മനാമ: രണ്ട് കുട്ടികളില്‍ നിന്ന് ബഹ്‌റൈനി കുടുംബത്തിലെ 28 പേര്‍ക്ക് വൈറസ് പകര്‍ന്നതായി ആരോഗ്യ മന്ത്രാലയം. മിനിസ്ട്രിയുടെ കോണ്‍ടാക്ട് ട്രേസിംഗ് സംവിധാനത്തിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. അകന്ന ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വൈറസ് പകര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

28 പേരില്‍ പത്ത് പേര്‍ക്ക് വൈറസ് ബാധിച്ചിരിക്കുന്നത് പരോക്ഷ സമ്പര്‍ക്കത്തിലൂടെയാണ്. രോഗബാധിയതയായ മൂന്ന് വയസുകാരി കുടുംബത്തിലെ മിക്കവരുമായി നേരിട്ട് ഇടപഴകിയിരുന്നു. ഇത് രോഗവ്യാപന വ്യാപ്തി വര്‍ദ്ധിപ്പിച്ചു. കോവിഡ് ലക്ഷണങ്ങള്‍ കണ്ടതോടെയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പരിശോധനയില്‍ പോസീറ്റീവാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

നിലവില്‍ 3496 പേരാണ് ബഹ്‌റൈനില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 37 പേരുടെ ആരോഗ്യനില ഗുരുതരമാണ്. 44628 പേര്‍ രാജ്യത്ത് കോവിഡ് മുക്തരായിട്ടുണ്ട്. 179 പേര്‍ക്ക് രോഗം ബാധിച്ച് ജീവന്‍ നഷ്ടമായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!