small icons
small icons

ഇ.കെ. സലീമിനും സാജിദ സലീമിനും യാത്രയയപ്പ് നൽകി

New Project (31)
മനാമ: ബഹ്റൈൻ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ മുൻ പ്രസിഡൻ്റ് ഇ. കെ സലീം എടത്തല, വനിത വിഭാഗം മുൻ പ്രസിഡൻ്റ് സാജിദ സലീം എന്നിവർക്ക് യാത്രയയപ്പ് നൽകി. സിഞ്ചിലെ ഫ്രൻഡ്‌സ് സെൻ്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ ആക്ടിംഗ് പ്രസിഡൻ്റ് സഈദ് റമദാൻ നദ്‌വി അധ്യക്ഷത വഹിച്ചു.
ടി. ടി മൊയ്തീൻ, അബ്ദുൽ മജീദ് തണൽ, എൻ. കെ മുഹമ്മദലി, അബ്ദുൽ ഹഖ്, എ. എം ഷാനവാസ്, വി. കെ അബ്ദുൽ ജലീൽ, അബ്ദുൽ ഗഫൂർ മൂക്കുതല, മെഹ് റ മൊയ്തീൻ, അലി അഷ്‌റഫ്‌, അനീസ് വി. കെ, മൂസ കെ. ഹസൻ എന്നിവർ യാത്രാ മംഗളങ്ങൾ നേർന്നു. ഇ.കെ സലീം മറുപടി പ്രസംഗം നടത്തി. തഹിയ്യ ഫാറൂഖിൻ്റെ പ്രാർഥനയോടെ ആരംഭിച്ച പരിപാടിയിൽ ആക്ടിംഗ് ജനറൽ സെക്രട്ടറി ജാസിർ പി.പി സ്വാഗതമാശംസിക്കുകയും കേന്ദ്ര സമിതിയംഗം സമീർ ഹസൻ സമാപനവും നിർവഹിച്ചു. ഇ. കെ സലീമിനുള്ള മൊമെൻ്റോ സഈദ് റമദാൻ നദ്‌വിതും സാജിദ സലീമിനുള്ള മൊമെൻ്റോ വനിത വിഭാഗം ആക്ടിങ് പ്രസിഡൻ്റ് ശബീഹ ഫൈസലും കൈമാറി.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!