കോവിഡ് വാക്സീന്‍ പരീക്ഷണത്തില്‍ ഭാഗമാവാന്‍ അവസരം; ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നേരിട്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യാം

covaccine1

മനാമ: കോവിഡ് -19 വാക്സിന്‍ മൂന്നാം ക്ലിനിക്കല്‍ ട്രയലിന്റെ ഭാഗമാവാന്‍ അവസരം. ആരോഗ്യ മന്ത്രാലയത്തിലെ പബ്ലിക് ഹെല്‍ത്ത് ഡയറക്ടറേറ്റാണ് പരീക്ഷണത്തിന് ഭാഗമാവാന്‍ വളണ്ടിയേഴ്സിനെ ക്ഷണിച്ചിരിക്കുന്നത്. 18 വയസിന് മുകളിലുള്ള 6000 പേരെയാണ് പരീക്ഷണത്തിന് തെരഞ്ഞെടുക്കുന്നത്. ആരോഗ്യ പരിശോധനയില്‍ യോഗ്യരായവര്‍ക്കാണ് ചരിത്രത്തിന്റെ ഭാഗമാവാന്‍ അവസരം ലഭിക്കും.

ബഹ്‌റൈന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നേരിട്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. രാവിലെ എട്ട് മുതല്‍ വൈകീട്ട് എട്ട് വരെ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. ‘വളണ്ടിയറിംഗ് ഫോര്‍ ഹ്യുമാനിറ്റി’ എന്ന ക്യാംപെയ്‌ന്റെ ഭാഗമാവാന്‍ ആഗ്രഹിക്കുന്നവര്‍ക്കായിട്ടാണ് ഇപ്പോള്‍ അവസരമൊരുക്കിയിരിക്കുന്നത്.

വൈറസിനെതിരെ പ്രതിരോധ ശേഷിയുണ്ടാക്കുന്ന ആന്റിബോഡി ഉത്പാദിപ്പിക്കുകയാണ് വാക്സീന്‍ ചെയ്യുന്നത്. നിരന്തരമായ പരീക്ഷണത്തിലൂടെ ഇത് നിര്‍മ്മിച്ചെടുക്കാന്‍ കഴിയുക. ആന്റി ബോഡിയുടെ ഫലപ്രാപ്തി എത്രത്തോളമുണ്ടെന്ന് കൃത്യമായി വിലയിരുത്തിയ ശേഷം മാത്രമെ ഇത് എല്ലാവര്‍ക്കും കുത്തിവെക്കാന്‍ ചെയ്യാന്‍ കഴിയു. ഇപ്പോള്‍ ബഹ്റൈനില്‍ നടക്കുന്നത് മൂന്നാംഘട്ട ക്ലിനിക്കല്‍ ട്രെയലാണ്. ചൈനയില്‍ ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങള്‍ വിജയകരമായി നടത്തിയശേഷമാണ് മൂന്നാം ഘട്ട പരീക്ഷണത്തിനെത്തുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!