bahrainvartha-official-logo
Search
Close this search box.

ബഹ്റൈനിൽ 515 പേർക്ക് കൂടി കോവിഡ് മുക്തി, ആകെ രോഗമുക്തരായവർ 48275 ആയി; പുതുതായി രോഗം സ്ഥിരീകരിച്ചത് 278 പേർക്ക്

received_772569083498808

മനാമ: ബഹ്‌റൈനില്‍ കോവിഡ്-19 ബാധിതരായ 515 പേര്‍ കൂടി രോഗ മുക്തരായി. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തരായവരുടെ എണ്ണം 48275 ആയി ഉയർന്നു.

അതേസമയം ആഗസ്ത് 29 ന് 24 മണിക്കൂറിനിടെ 6955 പേരിൽ നടത്തിയ പരിശോധനയിൽ പുതുതായി 278 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇവരില്‍ 111 പേര്‍ പ്രവാസി തൊഴിലാളികളാണ്. മറ്റുള്ളവർക്ക് സമ്പര്‍ക്കത്തിലൂടെയും വിദേശത്ത് നിന്ന് എത്തിയത് വഴിയുമാണ് രോഗം പകര്‍ന്നിരിക്കുന്നത്.

നിലവില്‍ 2927 പേരാണ് രാജ്യത്ത് കോവിഡ്-19 ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ചികിത്സയിലുള്ളവരിൽ 32 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇന്നലെ മരണമൊന്നും സ്ഥിരീകരിക്കാത്തത് ആശ്വാസ വാർത്തയായി. 189 പേർക്കാണ് ഇതുവരെ ആകെ രാജ്യത്ത് വൈറസ് ബാധയിൽ ജീവൻ നഷ്ടമായത്. ഇതുവരെ 1095373 പേരെ രാജ്യത്ത് പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി തുടരുകയാണ്. അശൂറാ ദിനങ്ങളിൽ ജനങ്ങൾ ജാഗ്രത കൈവെടിയരുതെന്ന് ആരോഗ്യ മന്ത്രാലയം നിർദ്ദേശമുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!