bahrainvartha-official-logo
Search
Close this search box.

ജനദ്രോഹ സര്‍ക്കാരുകള്‍ക്കെതിരെ ഒന്നിക്കണം; എം.കെ രാഘവന്‍ എംപി

mk raghavan mp

മനാമ: കേന്ദ്രത്തിലെയും, കേരളത്തിലെയും ജനദ്രോഹ സര്‍ക്കാരുകള്‍ക്കെതിരേ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് ഒരുമിക്കാന്‍ ജനാധിപത്യവാദികള്‍ മുന്നോട്ട് വരണമെന്ന് എംകെ രാഘവന്‍ എംപി. നടുവണ്ണൂരിലെ പ്രവാസ ജീവിതം നയിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൊതുവേദിയായ ഒ ഐ സി സി – ഇന്‍കാസ് നടുവണ്ണൂര്‍ മണ്ഡലം കമ്മിറ്റിയുടെ ഔപചാരികമായ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കവെയാണ് എ.പി ഇക്കാര്യം വ്യക്തമാക്കിയത്.

പ്രവാസ ലോകത്ത് സേവന- ജീവകാരുണ്യ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനങ്ങളാണ് ഒ ഐ സി സി കമ്മിറ്റികള്‍ നടത്തുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓണ്‍ലൈന്‍ മീറ്റിംഗില്‍ മുഹമ്മദ് ഷമീം അധ്യക്ഷത വഹിച്ചു. എ ബി എസ് ഷജീര്‍ സ്വാഗതം പറഞ്ഞു ഡി സി സി ജന. സെക്രട്ടറിമാരായ നിജേഷ് അരവിന്ദ്, മുനീര്‍ എരവത്ത് മുഖ്യ പ്രഭാഷണം നടത്തി.

എ പി ഷാജി, കെ രാജീവന്‍, ഷബീര്‍ നിടുങ്ങണ്ടി, മുഹമ്മദ് റാഫി, സി ഉമ്മര്‍ കോയ, നൗഷാദ് മന്ദങ്കാവ്, വി പി രവീന്ദ്രന്‍ മണാട്ട് അസന്‍കോയ, അനൂപ് എസ് ആര്‍, നുസ്‌റത്ത് ബഷീര്‍, രാമചന്ദ്രന്‍ പരപ്പില്‍, അഷ്റഫ് നടുവണ്ണൂര്‍, രാജേഷ് എടയാടിയില്‍, മുഹമ്മദ് കോയ പുനത്തില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച് സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!