bahrainvartha-official-logo

ബഹ്‌റൈന്‍ പ്രവാസിയുടെ വീട് തകര്‍ത്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു, പൊലീസ് നടപടി വൈകിപ്പിക്കുന്നതായി പരാതി

riyas house

മനാമ: പേരാമ്പ്രയിലെ മത്സ്യമാര്‍ക്കറ്റിലുണ്ടായ സംഘര്‍ഷത്തെ വിമര്‍ശിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിന്റെ വൈരാഗ്യത്തില്‍ ബഹ്‌റൈന്‍ പ്രവാസിയുടെ നിര്‍മാണം പൂര്‍ത്തിയാകാറായ വീട് തകര്‍ത്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. പേരാമ്പ്ര പുറ്റംപൊയില്‍ സ്വദേശി റിയാസിന്റെ വീടിനുനേരെയാണ് ആക്രമണമുണ്ടായത്. അക്രമണത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

അക്രമികളെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ കൈമാറിയിട്ടും പ്രതികളെ കണ്ടെത്താന്‍ പോലീസിന് കഴിയാത്തതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും റിയാസിന്റെ സുഹൃത്തുക്കള്‍ ആരോപിക്കുന്നു. നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ റിയാസിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിരിക്കുന്നത്. വീടിന്റെ കട്ടിലയും വയറിങ്ങും സ്വിച്ച് ബോര്‍ഡുകളും മറ്റും അക്രമികള്‍ നശിപ്പിച്ചു. കട്ടിലകളെല്ലാം വെട്ടി നശിപ്പിച്ചിരിക്കുകയാണ്. പ്ലംബിങ് നടത്തിയതും ഉപയോഗശൂന്യമാക്കി.

ദീര്‍ഘകാലമായി ബഹ്‌റൈന്‍ ജിദാഫ്സ് മാര്‍ക്കറ്റിലെ പഴക്കടയില്‍ ജോലി ചെയ്തുവരികയാണ് റിയാസ്. ഏതാണ്ട് 20 വര്‍ഷത്തോളം പ്രവാസലോകത്തും അല്ലാതെയും വിയര്‍പ്പൊഴുക്കിയാണ് വീടെന്ന സ്വപ്നം സാധ്യമാക്കിയത്. അടുത്ത മാര്‍ച്ചില്‍ പുതിയ വീട്ടിലേക്ക് താമസം മാറാന്‍ ഇരിക്കുകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

GCC News

More Posts

error: Content is protected !!