bahrainvartha-official-logo
Search
Close this search box.

പിടിവിടാതെ കൊവിഡ്; ഇന്ത്യയില്‍ ആകെ രോഗികളുടെ എണ്ണം 36 ലക്ഷം കടന്നു, 24 മണിക്കൂറില്‍ 78, 512 പുതിയ കേസുകള്‍

covid

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 36 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 78, 512 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 36,21,245 ആയി ഉയര്‍ന്നു. ഇന്നലെ 971 പേരാണ് മരണപ്പെട്ടത്. 64, 469 ആണ് രാജ്യത്തെ ആകെ മരണ നിരക്ക്. അതേസമയം 27,74,801 പേര്‍ രോഗമുക്തരായി. ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 76.63 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 7,81,975 പേര്‍ നിലവില്‍ രാജ്യത്ത് ചികിത്സയില്‍ തുടരുന്നു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ഉള്ള മഹാരാഷ്ട്രയില്‍ ഇന്നലെ 16,408 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 7,80,689 ആയി ഉയര്‍ന്നു. 296 പേര്‍കൂടി മരണപ്പെട്ടതോടെ ആകെ മരണ നിരക്ക് 24,399 ആയി. കൊവിഡ് വ്യാപനത്തില്‍ രണ്ടാമത് നില്‍ക്കുന്ന സംസ്ഥാനം ആന്ധ്രാ പ്രദേശാണ്. ഇതുവരെ 4,24,767 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിതരായത്. ഇന്നലെയും പതിനായിരത്തിന് മുകളില്‍ കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം തമിഴ്നാട്ടില്‍ 24 മണിക്കൂറില്‍ 6,495 പേര്‍ക്ക് കൊവിഡ് ബാധിച്ചു. രോഗവ്യാപന തോത് കൂടുന്നതിനാല്‍ സംസ്ഥാനത്ത് കൂടുതല്‍ ഇളവുകളോടെ ലോക്ക്ഡൗണ്‍ ഒരു മാസം കൂടി നീട്ടാന്‍ തീരുമാനിച്ചു.

അതേസമയം കേരളത്തില്‍ ഇന്നലെ 2154 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 304 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 231 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 223 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 195 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 159 പേര്‍ക്കും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 151 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 112 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 92 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 45 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!