മനാമ: കൊല്ലം പൂത്തൂര്‍ സ്വദേശി ബഹ്റൈനില്‍ മരണപ്പെട്ടു. പ്ലാന്തോട്ടത്തില്‍ ശ്രീകുമാര്‍ ആണ് മരണപ്പെട്ടത്. 54 വയസായിരുന്നു. സല്‍മാബാദ് അല്‍ തൗഫീഖ് മെയിന്റനന്‍സ് കമ്പനിയില്‍ ഹെവി ഡ്രൈവര്‍ ആയി ജോലി ചെയ്തുവരികയായിരുന്നു.
മൃതദേഹം സല്‍മാനിയ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലേക്ക് കൊണ്ടു പോകുന്നതിനാവശ്യമായ നടപടികള്‍ കമ്പനിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു. ഭാര്യ: ശ്രീജ, മകന്: ശ്രീജിത്ത്, മകള്‍: ശ്രേയ.