മനാമ: ബഹ്‌റൈനിലെ ആദ്യ ‘ഇംഗ്ലീഷ് കളേഴ്‌സ്’ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെയും യുഎഇയിലെയും വസ്ത്ര വ്യാപര രംഗത്ത് ഏറെ പ്രശംസ പിടിച്ചുപറ്റിയ ബ്രാന്‍ഡുകളിലൊന്നാണ് ഇംഗ്ലീഷ് കളേഴ്സ്. ബഹ്റൈനിൽ മനാമയിലെ ഗോൾഡ് സിറ്റിക്ക് സമീപമാണ് പുതിയ ശാഖ ഇപ്പോൾ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. ബഹ്‌റൈനില്‍ കൂടുതല്‍ ബ്രാഞ്ചുകള്‍ ഉടന്‍ തന്നെ തുറക്കുമെന്ന് ഉടമകള്‍ വ്യക്തമാക്കിയിട്ടുണ്ട്.
ടീ-ഷര്‍ട്ടുകള്‍, ജീന്‍സുകള്‍, പ്രീമിയം ഷര്‍ട്ടുകള്‍ തുടങ്ങി ഇംഗ്ലീഷ് കളേഴ്‌സിന്റെ ഏറ്റവും പുതിയ കളക്ഷനുകള്‍ ബ്രാഞ്ചില്‍ ലഭ്യമാണ്. നിലവില്‍ ഇന്ത്യയില്‍ മാത്രമാണ് ഇംഗ്ലീഷ് കളേഴ്‌സിന്റെ പ്രീമിയം ക്വാളിറ്റി വസ്ത്രങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമായിട്ടുള്ളത്. ബഹ്‌റൈനിലെ ഫാഷന്‍ രംഗത്ത് മികച്ച ബ്രാന്‍ഡിനെ പരിചയപ്പെടുത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് മാനേജിംഗ് ഡയറക്ടർ ഷമീർ ഹംസ പറഞ്ഞു.