ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 40 ലക്ഷം കടന്നു. ലോകത്തില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ 40 ലക്ഷം കടക്കുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറില്‍ 86,432 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് രോഗികളുടെ എണ്ണം 40,23,179 ആയി ഉയര്‍ന്നത്. ഇന്നലെ 1,089 പേരാണ് കൊവിഡ് കാരണം രാജ്യത്ത് മരണപ്പെട്ടത്. ഇതോടെ 69,561 ആയി മരണ നിരക്ക്. 8,46,395 പേര്‍ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നു. ഇതുവരെ 31,07,223 പേരാണ് വൈറസ് ബാധയില്‍ നിന്നും മുക്തരായത്. 77.23 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്കെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഐസിഎംആര്‍ ‘ടെസ്റ്റ് ഓണ്‍ ഡിമാന്‍ഡ്’ എന്ന പുതിയ പരിശോധന പദ്ധതി പ്രഖ്യാപിച്ചു. അതേസമയം ഇന്നലെ 10,59,346 സാംപിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയെന്ന് ഐസിഎംആര്‍ അറിയിച്ചു. ഇതുവരെ 4.7 കോടി സാംപിളുകളാണ് രാജ്യത്ത് പരിശോധനയ്ക്ക് വിധേയമാക്കിയത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മഹാരാഷ്ട്രയില്‍ ഇന്നലെ 19,218 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 8,63,062 ആണ് സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം. 25,964 പേരാണ് ഇതുവരെ സംസ്ഥാനത്ത് മരണപ്പെട്ടത്. പുതിയ കണക്കുകള്‍ പ്രകാരം അമേരിക്കയ്ക്കും ബ്രസീലിനും ശേഷം ഇന്ത്യയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യം.
അതേസമയം കേരളത്തില്‍ ഇന്നലെ 2479 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 477 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 274 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 248 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 236 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 204 പേര്‍ക്കും, കോട്ടയം, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 178 പേര്‍ക്ക് വീതവും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 167 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 141 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 115 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 106 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 84 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കുമാണ് രോഗ ബാധ സ്ഥിരീകരിച്ചത്.