മനാമ: മഹാത്മാ ഗാന്ധിയുടെ നൂറ്റി അൻപതാം ജന്മദിന സ്മരണാര്‍ത്ഥം ബഹ്‌റൈന്‍ ഇന്ത്യന്‍ എംബസി ഉപന്യാസ രചനാ മത്സരം സംഘടിപ്പിക്കുന്നു. ‘ഇന്നത്തെ ലോകത്ത് മഹാത്മാഗാന്ധിയുടെ പ്രസക്തി’ എന്ന വിഷയത്തിലാണ് ഉപന്യാസം എഴുതേണ്ടത്. ഇംഗ്ലീഷിലായിരിക്കണം രചന. സെപ്റ്റംബര്‍ 20 വരെ മാത്രമെ എന്‍ട്രികള്‍ സ്വീകരിക്കുകയുള്ളു. ഒന്നാം സമ്മാനം 200 ദിനാറും രണ്ടാം സ്മ്മാനം 150 ദിനാറും മൂന്നാം സ്മ്മാനം 100 ദിനാറുമാണ്.
ബഹ്‌റൈനിലെ ഇന്ത്യക്കാരും വിദേശികളും വ്യത്യസ്ഥ കാറ്റഗറിയിലായിരിക്കും മത്സരിക്കുക. ഇരു വിഭാഗത്തിലും രണ്ട് സബ് കാറ്റഗറികളുണ്ടാകും. 9 മുതല്‍ 12 വരെ പ്രായമുള്ളവരാണ് ആദ്യത്തെ സബ് കാറ്റഗറി. യൂണിവേഴ്‌സിറ്റി തലത്തില്‍ പഠിക്കുന്ന 21 വയസുവരെ ഉള്ളവര്‍ക്കായിട്ടാണ് രണ്ടാമത്തെ സബ് കാറ്റഗറി. പങ്കെടുക്കുന്ന എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും.
150grandfinale@gmail.com എന്ന മെയില്‍ ഐഡിയിലേക്ക് എന്‍ട്രികള്‍ അയക്കാം.