bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈനിലെ സ്‌കൂളുകളുടെ പ്രവര്‍ത്തനം നാളെ പുനരാരംഭിക്കും; ക്ലാസുകള്‍ സെപ്റ്റംബര്‍ 16 മുതല്‍

school

മനാമ: ബഹ്‌റൈനിലെ സ്‌കൂളുകളുടെ പ്രവര്‍ത്തനം നാളെ മുതല്‍ പുനരാരംഭിക്കും. ടീച്ചിംഗ്, നോണ്‍ ടീച്ചിംഗ് സ്റ്റാഫുകള്‍ നാളെ മുതല്‍ സ്‌കൂളുകളില്‍ തിരികെയെത്തും. അതേസമയം ക്ലാസുകള്‍ സെപ്റ്റംബര്‍ 16 മുതലായിരിക്കും പുനരാരംഭിക്കുക. ഓണ്‍ലൈന്‍ ക്ലാസുള്‍ തുടരുമെന്നാണ് മിക്ക സ്‌കൂളുകളും നല്‍കുന്ന സൂചന. ഓണ്‍ലൈന്‍ ക്ലാസാണോ സ്‌കൂളില്‍ നേരിട്ട് എത്തിയുള്ള പഠനമാണോ വേണ്ടതെന്ന് വിദ്യാര്‍ഥികള്‍ക്ക് തെരഞ്ഞെടുക്കാമെന്ന് സ്‌കൂളുകള്‍ അറിയിച്ചിരുന്നു.

ചെറിയൊരു ശതമാനം മാതാപിതാക്കള്‍ മാത്രമാണ് സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളെ അയക്കുന്നതിന് അനുകൂലമായി പ്രതികരിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അധ്യാപകരെല്ലാം ജോലിയില്‍ തിരികെയെത്താനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ അധ്യാപകരുടെ എണ്ണം അധികമില്ലെന്നാണ് സ്‌കൂളുകള്‍ നല്‍കുന്ന സൂചനകള്‍. വര്‍ഷാവസാനത്തോടെ കാര്യങ്ങള്‍ പൂര്‍വ്വസ്ഥിതിയിലേക്ക് മാറുമെന്നാണ് കരുതുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!