മനാമ: ബഹ്റൈന്‍ കൊവിഡ് പ്രതിരോധ വാക്സിന്‍ പരീക്ഷണത്തിന് 1700 പേര്‍ക്ക് കൂടി പങ്കെടുക്കാം. ബഹ്റൈന്‍ നാഷണല്‍ ടാസ്‌ക് ഫോഴ്സ് മേധാവി ലെഫ്റ്റനന്റ് കേണല്‍ ഡോ. മനാഫ് അല്‍ ഖഹ്താനിയാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യ മന്ത്രാലയം 6000 സന്നദ്ധപ്രവര്‍ത്തകരില്‍ പരീക്ഷണം നടത്താനാണ് തീരുമാനിച്ചിരുന്നത്. ആറാഴ്ച്ചകൊണ്ട് തന്നെ ഈ ലക്ഷ്യത്തിലെത്താന്‍ സാധിച്ചിരുന്നു. അതിനാലാണ് പരീക്ഷണത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് കേണല്‍ ഡോ. മനാഫ് അല്‍ ഖഹ്താനി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ബഹ്റൈന്‍ ഇന്റര്‍നാഷനല്‍ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലെ നാലാമത്തെ ഹാളില്‍ രാവിലെ എട്ടിനും രാത്രി പത്തിനുമിടയിലാണ് പരീക്ഷണം നടക്കുന്നത്. 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് വിശദമായ ആരോഗ്യ പരിശോധനയ്ക്ക് ശേഷം പരീക്ഷണത്തിന്റെ ഭാഗമാവുന്നതാണ്. കൊവിഡ് മുക്തരായവരെ പ്ലാസ്മ നല്‍കുന്നതിനായും ക്ഷണിക്കുന്നതായും നാഷണല്‍ ടാസ്‌ക് ഫോഴ്സ് മേധാവി അറിയിച്ചിട്ടുണ്ട്. കൊവിഡ് രോഗികളുടെ ആരോഗ്യനില മെച്ചപെടുത്തുന്നതിനായാണിത്. ബി.ഡി.എഫ് ഹോസ്പിറ്റലിലെ ബ്ലഡ് ബാങ്കില്‍ പ്ലാസ്മ ദാനം ചെയ്യാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.