bahrainvartha-official-logo
Search
Close this search box.

കൃഷ്ണ രാധ പ്രണയ സങ്കൽപത്തിൻ്റെ നവ ആഖ്യാനവുമായി ‘മാധവം’: ടീസർ റിലീസ് നാളെ സൂര്യ കൃഷ്ണമൂർത്തി നിർവഹിക്കും

IMG-20200927-WA0265

മനാമ: കൃഷ്ണ രാധ പ്രണയ സങ്കൽപ്പത്തിൻ്റെ നവ ആഖ്യാനവുമായി ‘മാധവം’ അണിയറയിലൊരുങ്ങുന്നു. ബഹ്റൈനിലെ പ്രമുഖ നർത്തകി മാളവിക സുരേഷ് കുമാറാണ് കൃഷ്ണനും രാധയുമായി വേഷപ്പകർച്ച നടത്തുന്നത്. മെലുഹയടക്കം നിരവധി നൃത്ത പ്രോജക്ടുകളിൽ മാളവിക സുരേഷ് കുമാർ ഇതിനകം സഹകരിച്ചിട്ടുണ്ട്, സോഷ്യൽ മീഡിയകളിലും തൻ്റെ നൃത്താവിഷ്കാരങ്ങളുമായി മാളവിക സുരേഷ് കുമാർ ശ്രദ്ധേയയാണ്.

രാധാകൃഷ്ണ പ്രണയ സങ്കൽപ്പത്തിലെ സൂക്ഷ്മ ഭാവങ്ങളെ സാക്ഷത്കരിക്കാനുള്ള ശ്രമമാണ് മാധവം.

സൂര്യ ഫെസ്റ്റിവലിൽ അവതരിപ്പിച്ച മെലുഹയടക്കം നിരവധി നൃത്താവിഷ്കാരങ്ങൾ നിർവഹിച്ച നൃത്താദ്ധ്യാപികയും കൊറിയോഗ്രാഫറുമായ വിദ്യാ ശ്രീകുമാർ ആണ് മാധവത്തിൻ്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്.

ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നതും സംഗീതം നിർവഹിച്ചിരിക്കുന്നതും ആർ എൽ വി പ്രജോദ് കൃഷ്ണയാണ്. ക്രിയേറ്റിവ് ഹെഡ് ആയി ജേക്കബും ചിത്രത്തിനാവശ്യമായ വി.എഫ് എക്സ് ഒരുക്കുന്നത് സൂര്യപ്രകാശും അരുൺ ഭഗവതിയുമാണ്

സൂര്യ സ്റ്റേജ് & ഫിലിം സൊസൈറ്റിയും കളേഴ്‌സ് ഇവന്റ്‌സും ചേർന്നാണ് ‘മാധവം’ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

ബഹ്റൈൻ കേരളീയ സമാജത്തിൻ്റെ പ്രസിഡണ്ടും സൂര്യ ബഹ്റൈൻ ചാപ്റ്റർ അദ്ധ്യക്ഷനുമായ പി.വി.രാധാകൃഷ്ണ പിള്ളയുടെ സാന്നിദ്ധ്യത്തിൽ സൂര്യ കൃഷ്ണമൂർത്തിയാണ് ഓൺലൈനിൽ ടീസർ റിലീസ് ചെയ്യുന്നത്. ടീസർ റിലീസിംഗിനോടനുബന്ധിച്ചുള്ള പ്രത്യേക പരിപാടി നാളെ (ഒക്ടോബർ -1) ബഹ്റൈൻ സമയം വൈകിട്ട് 7:30 മുതൽ ബഹ്റൈൻ വാർത്തയുടെയും മാധവം ഒഫീഷ്യലിൻ്റെയും ഫെയ്സ് ബുക്ക് പേജിലൂടെ വീക്ഷിക്കാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!